കണ്ണൂരിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾക്ക് ചൊവ്വാഴ്ചയും അവധി
കാലവർഷം തീവ്രമാകുന്ന സാഹചര്യത്തിൽ കണ്ണൂർ ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചു.
ജില്ലയില്‍ കാലവര്‍ഷം അതി തീവ്രമായിക്കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ജില്ലയിലെ പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അംഗനവാടി, ഐ.സി.എസ്.സി./സി.ബി.എസ്.ഇ. സ്കൂളുകള്‍, മദ്രസകള്‍ എന്നിവയടക്കം) ചൊവ്വാഴ്ച അവധി പ്രഖ്യാപിച്ചതായി കലക്ടർ അറിയിച്ചു. എന്നാൽ പി.എസ്.സി. പരീക്ഷകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല.