We Talk

സമഗ്ര സിനിമാനയ രൂപീകരണ സമിതിയില്‍ നിന്ന് പിന്മാറി മഞ്ജുവാര്യരും രാജീവ് രവിയും

സമഗ്ര സിനിമാനയത്തിന്റെ കരട് തയ്യാറാക്കാൻ ചലച്ചിത്രവികസന കോർപ്പറേഷൻ രൂപവത്കരിച്ച സമിതിയിൽ നിന്ന് നടി മഞ്ജുവാര്യരും ഛായാഗ്രാഹകനും സംവിധായകനുമായ രാജീവ് രവിയും പിന്മാറി. ഷൂട്ടിങ് തിരക്കുള്ളതിനാൽ അസൗകര്യമുണ്ടെന്ന് ഇരുവരും അറിയിച്ചതായി സമിതി ചെയർമാൻ ഷാജി എൻ കരുൺ പറഞ്ഞു. പകരം മറ്റാരെയെങ്കിലും ഉൾക്കൊള്ളിക്കണമോ എന്ന് തീരുമാനിച്ചിട്ടില്ല. സെപ്റ്റംബറിൽ കൊച്ചിയിൽ നടക്കുന്ന സിനിമാ കോൺക്ലേവിന് മുന്നോടിയായി കരട് തയ്യാറാക്കാനാണ് തീരുമാനം.

സിനിമാനയം രൂപവത്കരിക്കുന്നതിന് മുന്നോടിയായിട്ടാണ് സർക്കാർ സമിതിയുണ്ടാക്കിയത്. സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണിയാണ് കൺവീനർ. എം.എൽ.എ.യും നടനുമായ എം. മുകേഷ്, സംവിധായകൻ ബി. ഉണ്ണികൃഷ്ണൻ, നടിമാരായ പത്മപ്രിയ, നിഖിലാ വിമൽ, നിർമാതാവ് സന്തോഷ് കുരുവിള, അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ എന്നിവരാണ് മറ്റംഗങ്ങൾ. രണ്ടുമാസത്തിനുള്ളിൽ കരട് റിപ്പോർട്ട് തയ്യാറാക്കാനായിരുന്നു തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *