ഐ.ആർ.സി.ടി.സി. സൈറ്റ് തകരാറിലായി
റെയിൽവേ യാത്രക്കാർ ഏറ്റവും അധികം ആശ്രയിച്ചിരുന്ന ഐ ആർ സി ടി സി സൈറ്റ് പണിമുടക്കി. സാങ്കേതിക തകരാർ അണെന്നും പുനസ്ഥാപിക്കാനായുള്ള ശ്രമത്തിലാണെന്നും അധികൃതർ അറിയിച്ചു. ഉപയോക്താക്കള്‍ക്ക് സൈറ്റ് വഴിയും ആപ്പ് വഴിയും ടിക്കറ്റ് ബുക്ക് ചെയ്യാന്‍ സാധിക്കുന്നില്ല.
ചൊവ്വാഴ്ച പത്തുമണിയോടെയാണ് ടിക്കറ്റ് സേവനത്തില്‍ തകരാറുള്ളതായി ഐ.ആര്‍.സി.ടി.സി. അറിയിച്ചത്. രാവിലെ എട്ടുമണിയോടെ തന്നെ പലര്‍ക്കും ടിക്കറ്റ് ബുക്കിങ്ങില്‍ സാങ്കേതിക പ്രശ്‌നം നേരിടുന്നതായി പരാതിയുണ്ടായിരുന്നു