തന്റെ പ്രസംഗം ഒഴിവാക്കിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി
ജയ്പൂര്‍ :പ്രധാനമന്ത്രി പങ്കെടുക്കുന്ന ചടങ്ങില്‍ നിന്ന് തന്റെ പ്രസംഗം ഒഴിവാക്കിയെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി ആരോപിച്ചു.പ്രധാനമന്ത്രിയുടെ ഓഫീസ് ഇടപെട്ടാണ് അത് ചെയ്തതെന്നും പ്രധാനമന്ത്രി രാജസ്ഥാനിലെ സികാറിലെത്തുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ആരോപണവുമായി അശോക് ഗഹലോത്ത് രംഗത്തെത്തിയത്.
തന്റെ മൂന്നു മിനുട്ട് പ്രസംഗമാണ് ഒഴിവാക്കിയതെന്നും അതിനാല്‍ താങ്കളെ ട്വിറ്ററില്‍ മാത്രമെ സ്വാഗതം ചെയ്യാന്‍ കഴിയുവെന്നും ഗഹലോത്ത് വ്യക്തമാക്കി ട്വീറ്റ് ചെയ്തു.എന്നാല്‍ രാജസ്ഥാന്‍ മുഖ്യമന്ത്രിയുടെ ആരോപണത്തിന് മറുപടിയുമായി പ്രധാനമന്ത്രിയുടെ ഓഫീസും രംഗത്തെത്തി.മുഖ്യമന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടതനുസരിച്ചാണ് പ്രസംഗം ഒഴിവാക്കയതെന്നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം.