വിചിത്രമായ മദ്യ നയം – വി.ഡി.സതീശന്‍
കൊച്ചി : വിചിത്രവും വൈരുധ്യം നിറഞ്ഞതുമാണ് പുതിയ മദ്യനയമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു.ഒന്നും പഠിക്കാതെ വരുമാനം വര്‍ധിപ്പിക്കാന്‍ മാത്രം ലക്ഷ്യമിട്ടുകൊണ്ടുള്ളതാണ് മദ്യനയം രൂപീകരിച്ചത്.മദ്യത്തിന്റെ ലഭ്യതയും വ്യാപനവും വര്‍ധിപ്പിക്കുന്നതാണ് പുതിയ മദ്യനയം. ആരാണ് ഇത് തയ്യാറാക്കിയതെന്ന് അത്ഭുതപ്പെടുകയാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.
മദ്യത്തിന്റെ ഉപഭോഗം കുറയ്ക്കാന്‍ അതിശക്തമായ പ്രചാരണം നടത്താന്‍ കൂടുതല്‍ പണം നല്‍കുമെന്ന പറഞ്ഞിട്ടുണ്ടു.എന്നാല്‍ മറ്റൊരു സ്ഥലത്ത് പറയുന്നത് ബീവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകള്‍ വര്‍ധിപ്പിച്ച് 559 എണ്ണമാക്കുമെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടി.