We Talk

ഐ.സി.യു.വിലെ പീഡനം: യുവതിയെ പരിശോധിച്ച വനിതാ ഡോക്ടർക്കെതിരെയും പരാതി

കോഴിക്കോട്∙ മെഡിക്കൽ കോളജ് ഐസിയുവിൽ പീഡനത്തിനിരയായ യുവതിയുടെ വൈദ്യപരിശോധന നടത്തിയ ഡോക്ടർക്കെതിരെ പരാതി .ഗൈനക്കോളജിസ്റ്റ് ഡോ.കെ.വി.പ്രീതയ്ക്കെതിരെ അതിജീവിത പൊലീസ് കമ്മിഷണർക്കും മെഡിക്കൽ കോളജ് പ്രിൻസിപ്പലിനും പരാതി നൽകി.
അതിജീവിതയുടെ പരാതിയിലെ പ്രധാന ഭാഗങ്ങൾ പൊലീസിനു നൽകിയ മൊഴിയിൽ നിന്നു വിട്ടു കളഞ്ഞെന്നും പ്രതിക്ക് അനുകൂലമായി മൊഴി നൽകിയെന്നുമാണു പരാതി നൽകിയത് . പരാതി ഗൗരവതരമാണെന്നും അടിയന്തരമായി റിപ്പോർട്ട് നൽകാൻ മാതൃശിശു സംരക്ഷണ കേന്ദ്രം സൂപ്രണ്ടിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി. മാർച്ചിൽ തൈറോയ്ഡ് ശസ്ത്രക്രിയയ്ക്കു ശേഷം അബോധാവസ്ഥയിൽ ഐസിയുവിൽ കിടക്കുമ്പോൾ ആശുപത്രി അറ്റൻഡർ എം.കെ.ശശീന്ദ്രൻ ലൈംഗിക അതിക്രമം നടത്തിയതായി യുവതി പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്നു യുവതിയെ പരിശോധിച്ച് റിപ്പോർട്ട് നൽകാൻ ഡോ.കെ.വി.പ്രീതയോട് സൂപ്രണ്ട് നിർദേശിച്ചു. സംഭവത്തിൽ മെഡിക്കൽ കോളജ് പൊലീസ് കേസെടുത്തിരുന്നു. വൈദ്യപരിശോധന നടത്തിയ ഡോക്ടറിൽ നിന്നു പൊലീസ് മൊഴിയെടുക്കുകയും ചെയ്തു . എന്നാൽ ഈ മൊഴിയിൽ നിർണായകമായ വിവരങ്ങൾ വിട്ടു കളഞ്ഞെന്നാണ് അതിജീവിതയുടെ ആരോപണം . ‘ വൈദ്യ പരിശോധനയിൽ അതിജീവിതയ്ക് മുറിവോ രക്തസ്രാവമോ കണ്ടില്ല . ആന്തരിക അവയവങ്ങൾക്ക് പരുക്കൊന്നും കണ്ടെത്താത്തതിനാൽ സാംപിളുകൾ ശേഖരിച്ചില്ല . ഗുരുതരമായ ലൈംഗീക അതിക്രമം നേരിട്ടതായി പരിശോധന സമയത്തു അതിജീവിത പറഞ്ഞിട്ടില്ല ” എന്നാണ് കെ .വി .പ്രീത പൊലീസിന് മൊഴി നൽകിയത് . ഈ മൊഴി പുറത്തു വന്നതോടെ കേസിൽ അട്ടിമറി ആരോപിച്ച് അതിജീവിത രംഗത്തു വന്നത് . നിർണായക വിവരങ്ങൾ വിട്ടു കളഞ്ഞത് പ്രതിയെ സഹായിക്കാനാണെന്ന് അതിജീവിത ആരോപിച്ചു .സംഭവിച്ച കാര്യങ്ങൾ വ്യക്തമായി ഡോക്ടറെ അറിയിച്ചിരുന്നുവെന്ന് യുവതി പറഞ്ഞു . ഉന്നത സ്വാധീനമുള്ള പ്രതിയെ സംരക്ഷിക്കാനും കേസ് അട്ടിമറിക്കാനും തുടക്കം മുതൽ ശ്രമമുണ്ടായിരുന്നു . അതിന്റെ തുടർച്ചയാണ് മൊഴി അട്ടിമറിച്ചതെന്നും അതിജീവിത ആരോപിച്ചു .

Leave a Reply

Your email address will not be published. Required fields are marked *