അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ പരിശോധനയുമായി എക്സൈസ്
കൊച്ചി: എറണാകുളത്തെ അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ പരിശോധനയുമായിഎക്സൈസ്.പരിശോധനയിൽ ലഹരി വസ്‌തുക്കൾ കണ്ടെത്തി.ജില്ലയിലെ എക്സൈസ് ഉദ്യോഗസ്ഥർ വിവിധ സംഘങ്ങളായി തിരിഞ്ഞാണ് പരിശോധന തുടങ്ങിയത്.
പെരുമ്പാവൂർ, ആലുവ ഉൾപ്പെടെ വിവിധയിടങ്ങളിൽ പരിശോധന നടന്നു.
എക്സൈസ് ഡെപ്യൂട്ടി കമ്മീഷണറുടെ നിർദേശ പ്രകാരമാണ് പരിശോധന. ആലുവയിൽ അഞ്ചുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ പശ്ചാത്തലത്തിലാണ്അതിഥി തൊഴിലാളികളുടെ താമസ കേന്ദ്രങ്ങളിൽ പരിശോധന നടത്തുന്നത്.