ഇന്ത്യ’യുടെ എംപിമാര്‍ മണിപ്പൂര്‍ വിഷയത്തില്‍ രാഷ്ട്രപതിയെ കണ്ട് പരാതിയറിയിച്ചു
ന്യൂഡല്‍ഹി: മണിപ്പൂര്‍ വിഷയത്തില്‍ ഇന്ത്യ സഖ്യത്തിലെ എംപിമാര്‍ രാഷ്ട്രപതിയെ കണ്ടു. മണിപ്പൂര്‍ വിഷയത്തില്‍ രാഷ്ട്രപതിയുടെ ഇടപെടല്‍ ആവശ്യപ്പെട്ടായിരുന്നു ‘ഇന്ത്യ’ സഖ്യത്തിലെ എംപിമാരുടെ കൂടിക്കാഴ്ച. മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെയാണ് പ്രതിപക്ഷ സഖ്യത്തിനായി രാഷ്ട്രപതിയോട് കൂടിക്കാഴ്ചയ്ക്ക് സമയം ആവശ്യപ്പെട്ടത്. ജൂലൈ 29, 30 തീയതികളില്‍ ഇന്ത്യ സഖ്യം മണിപ്പൂര്‍ സന്ദര്‍ശിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലായിരുന്നു പ്രതിപക്ഷ സഖ്യത്തിലെ എംപിമാര്‍ രാഷ്ട്രപതിയെ കണ്ട് മണിപ്പൂരിലെ സാഹചര്യം വിശദീകരിച്ചത്. ബിജെപി ഭരിക്കുന്ന മണിപ്പൂരില്‍ സംഘര്‍ഷം ഇനിയും കെട്ടടാങ്ങാതെ നീണ്ടു പോകുന്നതും സഖ്യം രാഷ്ട്രപതിയുടെ ശ്രദ്ധയില്‍പ്പെടുത്തി .