എന്‍.എസ്.എസിന്റെ നാമജപയാത്രക്കെതിരെ കേസ്
തിരുവനന്തപുരം :എന്‍എസ്എസ് ബുധനാഴ്ച നടത്തിയ നാമജപയാത്രക്കെതിരെ പോലീസ് കേസ്സെടുത്തു.നിയമസഭ സ്പീക്കര്‍ എ.എന്‍.ഷംസീര്‍ നടത്തിയ വിവാദപ്രസംഗത്തില്‍ പ്രതിഷേധിച്ചാണ് തിരുവനന്തപുരത്ത് നായര്‍ സര്‍വ്വീസ് സൊസൈററിയുടെ നേതൃത്വത്തില്‍ നാമജപയാത്ര സംഘടിപ്പിച്ചത്.എന്‍.എസ്.എസ്.വൈസ് പ്രസിഡന്റും താലൂക്ക് യൂണിയന്‍ പ്രസിഡന്റുമായ എം.സംഗീത് കുമാറിന്റെ ഒന്നാം പ്രതിയാക്കിയാണ് കേസ്,
കണ്ടാലറിയാവുന്ന ആയിരം പ്രവര്‍ത്തകര്‍ക്കെതിരെയും കേസുണ്ടു.കന്റോണ്‍മെന്റ് പോലീസ് എടുത്തിരിക്കുന്ന കേസില്‍ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 143,147,149,283 വകുപ്പുകളാണ് ചേര്‍ത്തിരിക്കുന്നത്.കേരള പോലീസ് ആക്ടിന്റെ 39,121, 77 വകുപ്പുകളും ചുമത്തിയിട്ടുണ്ടു.