വിയോജിപ്പാണ് ജനാധിപത്യത്തിന്റെ അന്തസത്ത- എ.എന്‍.ഷംസീര്‍
മലപ്പുറം : ശാസ്ത്രം സത്യമാണെന്നും ജനാധിപത്യത്തിന്റെ അന്തസത്ത വിയോജിപ്പ് രേഖപ്പെടുത്തലാണെന്നും സ്പീക്കര്‍ എ.എന്‍.ഷംസീര്‍ പറഞ്ഞു.വിയോജിപ്പ് രേഖപ്പെടുത്താന്‍ ചരിത്രത്തെ വളച്ചൊടിക്കകാന്‍ പാടില്ലെന്നും അദ്ദേഹം പറഞ്ഞു.മലപ്പുറത്ത് ഒരു പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാത്മഗാന്ധിയെ കൊലപ്പെടുത്തിയതാണ്.എന്നാല്‍ മരിച്ചു എന്നു വരുത്താനാണ് ശ്രമം. കുട്ടികളെ ഭരണഘടന പഠിപ്പിക്കണം.രാഷ്ട്രത്തിന് മതമില്ല.പൗരന്മാര്‍ക്കാണ് മതം.ചരിത്രസത്യങ്ങള്‍ നിഷേധിച്ച് പുതിയ കാര്യങ്ങള്‍ പഠിപ്പിക്കരുത്.ശാസ്ത്രത്തെ പ്രോത്സാഹിപ്പിക്കുന്നത് വിശ്വാസത്തെ തള്ളിപ്പറയലല്ലെന്നു സ്പീക്കര്‍ പറഞ്ഞു.