പ്രസവിച്ച് കിടന്ന സ്തീയെ സിറിഞ്ചു കുത്തിവെച്ച് കൊല്ലാന്‍ ശ്രമിച്ചകേസ് :സ്ത്രീയെ ഐസിയുവില്‍ പ്രവേശിപ്പിച്ചു
പത്തനംതിട്ട: ആശുപത്രിയിൽ പ്രസവിച്ചു കിടന്ന സ്ത്രീയെ സിറിഞ്ച് കുത്തിവെച്ച് കൊലപ്പെടുത്താൻ ശ്രമിച്ച് കേസില്‍ സ്ത്രീയെ ഹൃദയാഘാതം ഉണ്ടായതിനെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചു . നഴ്സിന്റെ വേഷം ധരിച്ചെത്തിയ സ്ത്രീയാണ് ഇഞ്ചക്ഷൻ നൽകിയത്. പരുമല സെൻറ് ഗ്രിഗോറിയസ് ആശുപത്രിയിലാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. കായംകുളം പുല്ലുകുളങ്ങര സ്വദേശിയായ യുവതിയാണ് പ്രസവത്തിന് എത്തിയത്.
സംഭവത്തിൽ യുവതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസവിച്ചു കിടന്ന സ്ത്രീയുടെ ഭർത്താവിൻറെ സുഹൃത്തായ അനുഷയാണ് പിടിയിലായത്. ഒഴിഞ്ഞ സിറിഞ്ചിലൂടെ ഞരമ്പിലേക്ക് എയർ കടത്തി വിടുകയായിരുന്നു. ഇതേ തുടർന്ന് പ്രസവിച്ചു കിടന്ന സ്ത്രീയ്ക്ക് ഹൃദയാഘാതം ഉണ്ടായി. നിലവിൽ യുവതിയുടെ ആരോഗ്യനില തൃപ്തികരമാണ്. അപരിചതയായ സ്ത്രീയെ നഴ്സിന്റെ വേഷത്തിൽ കണ്ടതോടെ ആശുപത്രി അധികൃതരാണ് യുവതിയെ പിടികൂടിയത്. അരുണിനൊപ്പം ജീവിക്കുന്നതിനു വേണ്ടിയാണു കുറ്റകൃത്യം ചെയ്യാൻ ശ്രമിച്ചതെന്ന് പ്രതി അനുഷ പൊലീസിൽ മൊഴിനൽകി . അനുഷയും അരുണും തമ്മിലുള്ള വാട്സാപ് സന്ദേശങ്ങളും പൊലീസിനു ലഭിച്ചു. സ്നേഹയെ അനുഷ മൂന്നുതവണ കുത്തിവയ്ക്കാൻ ശ്രമിച്ചെന്നാണു വിവരം. വൈകിട്ട് മൂന്നുമണിയോടെ നഴ്സിന്റെ ഓവർകോട്ട് ധരിച്ച യുവതി മുറിയിലെത്തി കുത്തിവയ്പ്പെടുക്കാൻ നിർബന്ധിച്ചു . ഡിസ്ചാർജ് ചെയ്തതിനാൽ ഇനി എന്തിനാണ് കുത്തിവയ്പ്പെന്ന് മാതാവ് ചോദിച്ചു. ഒരു കുത്തിവയ്പ് കൂടിയുണ്ടെന്ന് പറഞ്ഞ് സ്നേഹയുടെ കയ്യിൽ ബലമായി പിടിച്ച് സിറിഞ്ച് കുത്താൻ ശ്രമിച്ചു. സിറിഞ്ചിൽ മരുന്ന് ഉണ്ടായിരുന്നില്ല. മാതാവ് ബഹളം വച്ചതോടെ ആശുപത്രി ജീവനക്കാരെത്തി യുവതിയെ പിടിച്ചുമാറ്റി തടഞ്ഞുവച്ചു. പൊലീസെത്തി കസ്റ്റഡിയിലെടുത്തു. അനുഷ ഫാർമസി പഠനം പൂർത്തിയാക്കിയ ആളാണ്.
കേസിൽ പ്രതി അനുഷയെ ഇന്ന് കോടതിയിൽ ഹാജരാക്കും. സംഭവത്തിനു പിന്നിൽ കൃത്യമായ ഗൂഢാലോചനയുണ്ടെന്നു പൊലീസ് വ്യക്തമാക്കി. സംഭവത്തിൽ സ്നേഹയുടെ ഭർത്താവ് അരുണിന്റെ പങ്ക് പൊലീസ് അന്വേഷിച്ചു വരികയാണ്. അരുണിനെ ഇന്ന് ഉന്നത ഉദ്യോഗസ്ഥരുെട സാന്നിധ്യത്തിൽ പൊലീസ് ചോദ്യം ചെയ്യും.
നസ് ചോദ്യം ചെയ്യും.