മിത്തു വിവാദം : ഇനി ചര്‍ച്ചവേണ്ടെന്ന് സി.പി.എം.കേന്ദ്രകമ്മിറ്റി
ന്യൂഡല്‍ഹി : കേരളത്തിലെ മിത്തു വിവാദത്തില്‍ ഇനി ചര്‍ച്ച വേണ്ടെന്നും തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടുള്ള ആരോപണങ്ങളാണ് മിത്ത് വിവാദത്തിലുള്ളതെന്നും സി.പി.എം.കേന്ദ്രകമ്മിറ്റി വിലയിരുത്തി.എന്നാല്‍ എ.എന്‍.ഷംസീറിന്റെ പ്രസംഗത്തില്‍ യാതൊരു തെറ്റുമില്ലെന്നാണ് കേന്ദ്രകമ്മിറ്റിയുടെ വിലയിരുത്തല്‍.വിശ്വാസികള്‍ക്കോ വിശ്വാസം ഹനിക്കുന്ന തരത്തിലോ ഷംസീര്‍ ഒന്നും പറഞ്ഞിട്ടില്ലെന്നാണ് കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു.
ബി.ജെ.പി രാഷ്ട്രീയ – വര്‍ഗീയ ധ്രുവീകരണത്തിനാണ് ശ്രമിക്കുന്നതെന്ന് യോഗം അഭിപ്രായപ്പെട്ടുചര്‍ച്ചയുമായി മുന്നോട്ട് പോയാല്‍ അത് രാഷ്ട്രീയമായും സാമൂഹികവുമായി ഭിന്നിപ്പുണ്ടാകാനുള്ള സാധ്യതയുണ്ടു.ആദ്യം മുതല്‍ തന്നെ അതിനായാണ് ബി.ജെ.പി ശ്രമിച്ചതെന്ന് വ്യക്തമാണ്. അതില്‍ വീണുപോയ കോണ്‍ഗ്രസിനെതിരെയും യോഗത്തില്‍ വിര്‍ശനമുയര്‍ന്നു.
മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തില്‍ കേരളത്തില്‍ നിന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍, പാര്‍ട്ടി സെക്രട്ടിറി എം.വി.ഗോവിന്ദന്‍ എന്നിവരടക്കമുള്ള നേതാക്കളാണ് പങ്കെടുക്കുന്നത്.