പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിലൂടെ ഹെലികോപ്റ്റര്‍ പറത്തുന്നത് വിലക്കണമെന്ന് ശുപാർശ
തിരുവനന്തപുരം: പത്മനാഭ സ്വാമി ക്ഷേത്രത്തിന് മുകളിൽ ‘നോ ഫ്ലൈയിംഗ് സോൺ’ പ്രഖ്യാപിക്കണമെന്ന് ശുപാർശ ചെയ്ത് സിറ്റി പൊലീസ് കമ്മീഷണർ. ഹെലികോപ്റ്റര്‍ പറത്തുന്നത് വിലക്കണമെന്ന് ആവശ്യപ്പെട്ടാണ് സിറ്റി പൊലീസ് കമ്മീഷണറുടെ ശുപാർശ. കഴിഞ്ഞ ദിവസം സ്വകാര്യ ഹെലികോപ്റ്റർ നിരവധി പ്രാവശ്യം ക്ഷേത്രത്തിന് മുകളിലൂടെ താഴ്ന്ന് പറന്നിരുന്നു. ഇതിന് പിന്നാലെയാണ് സിറ്റി പൊലീസ് കമ്മീഷണർ ഡിജിപിക്ക് ശുപാർശ നൽകിയത്. നിലവില്‍ ഡ്രോണ്‍ പറത്തുന്നതിനാണ് വിലക്ക്. ആ വിലക്ക് ഹെലികോപ്റ്ററിനും വേണമെന്ന നിലപാടിലാണ് പോലീസ്. വിഷയത്തിൽ സംസ്ഥാന സർക്കാരാണ് തീരുമാനം എടുക്കേണ്ടത്.