ഇമ്രാന്‍ ഖാന് മുന്നു വര്‍ഷം തടവ് ശിക്ഷ ;മത്സരിക്കുന്നതിനും വിലക്ക്
ഇമ്രാന്‍ ഖാന് മുന്നു വര്‍ഷം തടവ് ശിക്ഷ ;മത്സരിക്കുന്നതിനും വിലക്ക്
ഇസ്ലാമാബാദ് : പാക്കിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന് മുന്ന് വര്‍ഷം തടവ്ശിക്ഷയും ഒരു ലക്ഷം രൂപ് പിഴയും വിധിച്ച് പാക്കിസ്താന്‍ കോടതി.തോഷെഖാന അഴിമതി കേസിലാണ് ഇമ്രാനെ കോടതി ശിക്ഷിച്ചത്.തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍ നിന്നും അദ്ദേഹത്തം അഞ്ചു വര്‍ഷം വിലക്കുകയും ചെയ്തിട്ടുണ്ടു.
അഴിമതിയില്‍ ഇമ്രാന്റെ പങ്കാളിത്തം തെളിയിക്കപ്പെട്ടതായി കോടതി വ്യക്തമാക്കി.വാദം കേള്‍ക്കുന്നതിനായി ഇമ്രാന് കോടതിയില്‍ ഹാജരായിരുന്നില്ല.ഇമ്രാന്റെ അറസ്റ്റ് രേഖപ്പെടുത്താനും കോടതി നിര്‍ദ്ദേശിച്ചു.