നമുക്കും പറ്റാം ഹർഷിനക്ക് പറ്റിയത് പോലെ, മറുപടി പറയണ്ടത് ആര്?
ആരാണ് ഇതിന് ഉത്തരം പറയേണ്ടത്.മന്ത്രി വീണാ ജോര്‍ജ്ജോ ,സര്‍ക്കാറോ അതോ മറ്റു വല്ലവരുമാണോ?
എണ്‍പത് ദിവസമായി ഒരു യുവതി താന്‍ അനുഭവിച്ച വേദനയുമായി സമൂഹത്തിന് മുന്നില്‍ ചോദ്യചിന്ഹമായി നില്‍ക്കാന്‍ തുടങ്ങിയിട്ട്.സര്‍ക്കാര്‍ സംവിധാനത്തിന്റെ പാളിച്ചകള്‍ക്ക് മറുപടി തേടിയുള്ള കെ.കെ.ഹര്‍ഷിനയുടെ പോരാട്ടം പുതിയ വഴിയിലേക്ക് നീങ്ങുകയാണ്. അനാസ്ഥയും അശ്രദ്ധയും കൂടിചേര്‍ന്നപ്പോള്‍ അവര്‍ക്കനുഭവിക്കേണ്ടി വന്നത് വിവരിക്കാനാവാത്ത് വേദനയും ദുരിതവുമാണ്.അഞ്ചുവര്‍ഷമായി അവരത് അനുഭവിക്കാന്‍ തുടങ്ങിയിട്ട്. ഒരന്വേഷണം കൂടാതെ തന്നെ പരിഹാരം ഉണ്ടാകേണ്ട ഒരു തെറ്റിന് കുറ്റവാളികളെ കണ്ടുപിടിക്കാന്‍ ഒരു യുവതി നടത്തുന്ന അലച്ചില്‍ കേരള മനസ്സാക്ഷിയെ ഇരുത്തി ചിന്തിപ്പിക്കുന്നതാണ്്്.
കുറ്റവാളികള്‍ ആരുമാകട്ടെ ഒരു വ്യവസ്ഥാപിതമായി സംവിധാനത്തിന്റെ തെറ്റുമൂലം ഒരാള്‍ ദുരിതം അനുഭവിച്ചിട്ടുണ്ടെങ്കില്‍ അതിന് പരിഹാരം കുറ്റവാളികളെ കണ്ടു പിടിക്കല്‍ മാത്രമല്ല.ദുരിതം നേരിട്ടവര്‍ക്കുള്ള നഷ്ടപരിഹാരം കൂടിയാണ്.അതിന് മന്ത്രി വന്നു കള്ളക്കണ്ണീര്‍ പൊഴിച്ചത് കൊണ്ടോ കെട്ടിപ്പിടിച്ച്് മാധ്യമങ്ങള്‍ക്ക് മുമ്പില്‍ നാടകം നടത്തിയത് കൊണ്ടോ ആയില്ല.അതുമാത്രമാണ് ഇവിടെ നടന്നതെന്ന്് ഹര്‍ഷിനയുടെ പുതിയ സമരം നമുക്ക് മുന്നില്‍ തുറന്നു കാട്ടുന്നു.ആരോഗ്യമന്ത്രി ഹര്‍ഷിനെയെ കണ്ടിട്ട് പരിഹാരം ഉണ്ടാക്കാമെന്ന് വാഗ്ദാനം നല്‍കിയിട്ട് മാസങ്ങളായി.കെട്ടിപ്പിടുത്തവും മേനിപറച്ചിലും മാത്രമെ അവിടെ ഉണ്ടായുള്ളു.
ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയത് ആരുടെ അശ്രദ്ധയാണെന്നതാണ് ഇപ്പോള്‍ വലിയ ചര്‍ച്ച.എന്നാല്‍ ഹര്‍ഷിന അനുഭവിക്കാനിടയായ സംഭവം നടന്നിട്ട് അഞ്ചു വര്‍ഷമായി അതിനുള്ള കാരണം കണ്ടെത്തിയിട്ട് തന്നെ ഒരു വര്‍ഷമാകുന്നു. ഇപ്പോഴും പരസ്പരം പഴിചാരി ആരോപണ പ്രത്യാരോപണങ്ങള്‍ ഉന്നയിച്ച് അധികൃതര്‍ കണ്ണടച്ച് ഇരുട്ടാക്കുമ്പോള്‍ നീതിയാണ് നിഷേധിക്കപ്പെടുന്നത്.സ്വന്തം ജീവന്‍ ആരോഗ്യപ്രവര്‍ത്തകരുടെ കൈയ്യിലേല്‍പ്പിച്ച് ചികിത്സക്ക് വിധേയമാകുന്ന രോഗികള്‍ക്ക് സംരക്ഷണവും സുരക്ഷിതത്വവും ഒരുക്കാന്‍ സര്‍ക്കാര്‍ സംവിധാനത്തിന് കഴിയാതെ വരുമ്പോള്‍ ്അത് സമൂഹമനസ്സാക്ഷിയെക്കൂടിയാണ് മുറിവേല്‍പ്പിക്കുന്നത്.
അഞ്ചുവര്‍ഷമായി വയറ്റില്‍ കത്രികയുമായി ഒൈരു യുവതി വേദന സഹിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട്.കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്ന പ്രസവശസ്ത്രക്രീയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടുങ്ങിയതെന്ന പോലീസ് റിപ്പോര്‍ട്ട് ജില്ലാതല മെഡിക്കല്‍ ബോര്‍ഡ് തള്ളിയത് കഴിഞ്ഞദിവസമാണ്.

2017 നവംബര്‍ 30ന് മൂന്നാമത്തെ പ്രസവശസ്ത്രക്രീയക്കിടെയാണ് ഹര്‍ഷിനയുടെ വയറ്റില്‍ കത്രിക കുടങ്ങിയതെന്നായിരുന്നു പോലീസിന്റെ കണ്ടെത്തല്‍ . എന്നാല്‍ കത്രിക കുടങ്ങിയത് മെഡിക്കല്‍ കോളേജില്‍ വെച്ചാണെന്ന് എം.ആര്‍.ഐ റിപ്പോര്‍ട്ട് പ്രകാരം മാത്രം തീരുമാനിക്കാന്‍ കഴിയില്ലെന്നാണ് മെഡിക്കല്‍ ബോര്‍ഡിലെ ഡോക്ടര്‍മാര്‍ സ്വീകരിച്ചത്.
ഹര്‍ഷിനയുടെ ആദ്യരണ്ടു പ്രസവശസ്ത്രക്രീയകള്‍ 2012 നവംബറിലും 2016 മാര്‍ച്ചിലുമായി താമരശ്ശേരി ഗവ.ആസ്പത്രിയാണ് നടന്നത്.മൂന്നാമത്തേതാണ് കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നടന്നത്.കോഴിക്കോട് നടന്ന ശസ്ത്രക്രിയക്ക് ശേഷം കടുത്തവേദനയും രക്തസ്രാവവും ഉണ്ടായിരുന്നു.വീട്ടിലെത്തിയശേഷവും അത് തുടര്‍ന്നുവെന്നാണ് ഹര്‍ഷിന പറയുന്നത്.തുടര്‍ന്നു അഞ്ചു വര്‍ഷത്തോളം വിവിധ ആസ്പത്രികളില്‍ അവര്‍ ചികിത്സ തുടര്‍ന്നെങ്കിലും വേദനക്ക് പരിഹാരമായില്ല.2022 സപ്തംബറില്‍ നടന്ന പരിശോധനയിലാണ് ഗര്‍ഭപാത്രത്തിന് പുറത്തുള്ള വയറിനുള്ളില്‍ ലോഹവസ്തു കണ്ടെത്തിയത്.കഴിഞ്ഞ വര്‍ഷം അത് ശസത്രക്രീയയിലൂടെ ആ കത്രിക പുറത്തെടുക്കുകയും ചെയ്തു.

സത്യത്തില്‍ എവിടെ വെച്ചാണ് ആ കത്രിക അവരുടെ വയറ്റില്‍ കുടങ്ങിയതെന്ന ചോദ്യത്തിന് ഉത്തരം കണ്ടത്തേണ്ടത് അവരല്ല.അതിനാണ് അന്വേഷണ സംവിധാനം.പക്ഷെ ആ സംവിധനത്തിന്റെ പോരായ്മയാണ് ഇവിടെ കണ്ടത്.മെഡിക്കല്‍ ബോര്‍ഡ് ഒരു തീരുമാനം പറയുക.കുറ്റാന്വേണ സംവിധാനം മറ്റൊന്നു വിധിക്കുക.ഇതിനിടയില്‍ പെട്ട്‌പോകുന്ന നിഷ്ങ്കളരായ മനുഷ്യരുടെ ദുരവസ്ഥ അധികൃതര്‍ക്ക് മനസ്സിലാവുന്നില്ലെന്നത് ദുഖകരവും തികച്ചും നീതി നിഷേധവുമാണ്.കേസ്സില്‍ തീരുമാനം അതിന്റെ വഴിക്ക് വരുമെന്ന് കരുതി മാറിനില്‍ക്കാമെങ്കിലും അവരനുഭവച്ച ദുരിതത്തിന് ഒരു പരിഹാരം വേണ്ടേ.

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടില്‍ നിന്നു അനര്‍ഹര്‍ക്ക് ഇഷ്ടം പോലെ പണം അനുവദിക്കുന്ന ഒരു സര്‍ക്കാറാണ് ഇവിടെ ഭരിക്കുന്നതെന്നു ഏത് കണ്ണ് പൊട്ടനും അറിയാം.അതിലുള്ള കേസ്സും അതെ കൈകാര്യം ചെയ്ത ലോകായുക്തയുടെ പല്ല് എടുത്തു കളഞ്ഞതും നാം കണ്ടു. അവിടെയാണ് തെറ്റ് ആരുടെ ഭാഗത്ത് നിന്നാണെന്ന് അറിയില്ലെങ്കിലും തെറ്റ് പറ്റിയിട്ടുണ്ടെന്ന് എല്ലാവര്‍ക്ക്ും അറിയാവുന്ന ഒരു സംഭവത്തില്‍ എല്ലാവരുംകൂടി ഒളിച്ചു കളിക്കുന്നത്.അവിടെയാണ് നീതി നിഷേധം വരുന്നത്.
പൊതു ജനമധ്യത്തില്‍ മന്തിമാരും അധികൃതരും നടത്തുന്ന ഇത്തരം നാടകങ്ങള്‍ ഒഴിവാക്കി മാതൃകാപരമായ ഒരു പരിഹാരമാണ് വേണ്ടത്.സമൂഹം ് ആഗ്രഹിക്കുന്നതും അതാണ് .അതാണ് ഈ ജനാധിപത്യത്തില്‍ ഊറ്റം കൊള്ളുന്ന നമുക്കില്ലാത്തതും…