ഓണക്കിറ്റ് മഞ്ഞക്കാര്‍ഡുള്ളവര്‍ക്ക് മാത്രം
ഈ വര്‍ഷത്തെ ഓണക്കിറ്റ് ഒരു ചെറിയ ന്യൂനപക്ഷത്തിന് മാത്രമെ ലഭിക്കുകയുള്ളു. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തു.നേരത്തെ തന്നെ ഭ്ക്ഷ്യവകുപ്പ് കൂടുതല്‍ വിഭാഗങ്ങളിലുള്ളവര്‍ക്കുള്ള ഓണക്കിറ്റ് നല്‍കുന്നതില്‍ എതിര്‍പ്പ് അറിയിച്ചിരുന്നു. അത് പ്രകാരം മഞ്ഞ കാര്‍ഡുള്ളവര്‍ക്ക് മാത്രം അത് നല്‍കിയാല്‍ മതിയെന്ന് മന്ത്രിസഭ യോഗം തീരുമാനിച്ചു.ഇതോടെ കഴിഞ്ഞ വര്‍ഷം ഓണക്കിറ്റ് ലഭിച്ചവരില്‍ ഭൂരിഭാഗം ജനങ്ങള്‍ക്കും അത് ലഭിക്കില്ല. കഴിഞ്ഞ വര്‍ഷം 93 ലക്ഷം റേഷന്‍ കാര്‍ഡുടമകളില്‍ 87 ലക്ഷം പേര്‍ക്ക് ഓണക്കിറ്റ് നല്‍കിയിരുന്നു. ഇത്തവണ അത് ആറുലക്ഷത്തിലൊതുങ്ങും. 2023 ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ എ എ വൈ കാര്‍ഡ് ഉടമകള്‍ക്കും ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്കും മാത്രമാണ് അവശ്യ സാധനങ്ങള്‍ ഉള്‍പ്പെടുത്തിയ സൗജന്യ ഓണക്കിറ്റ് വിതരണം ചെയ്യുക. ഇതിന് 32 കോടി രൂപ മുന്‍കൂറായി സപ്ലൈകോയ്ക്ക് അനുവദിക്കും. 6,07,691 കിറ്റുകളാണ് വിതരണം ചെയ്യുക. 5,87,691 എ എ വൈ കാര്‍ഡുകളാണ് ഉള്ളത്. ക്ഷേമസ്ഥാപനങ്ങളിലെ താമസക്കാര്‍ക്ക് 20,000 കിറ്റുകളാണ് നല്‍കുക. റേഷന്‍ കടകള്‍ മുഖേനയാണ് കിറ്റ് വിതരണം ചെയ്യുക.
തേയില, ചെറുപയര്‍ പരിപ്പ്, സേമിയ പായസം മിക്‌സ്, നെയ്യ് , കശുവണ്ടി പരിപ്പ്, വെളിച്ചെണ്ണ , സാമ്പാര്‍പൊടി, മുളക് പൊടി, മഞ്ഞള്‍പൊടി , മല്ലിപ്പൊടി, ചെറുപയര്‍, തുവരപ്പരിപ്പ്, പൊടി ഉപ്പ്, തുണി സഞ്ചി എന്നിവയാണ് കിറ്റില്‍ ഉണ്ടാവുക. ആലപ്പുഴ, മലപ്പുറം, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലാ കളക്ടറേറ്റുകളിലെ 4 ലാന്‍ഡ് അക്വിസിഷന്‍ വിഭാഗത്തിനായി അനുവദിച്ചിട്ടുള്ളതും 31.03.2021 വരെ തുടര്‍ച്ചാനുമതി നല്‍കിയിട്ടുള്ളതുമായ 20 താല്‍ക്കാലിക തസ്തികകള്‍ക്ക് 2021 ഏപ്രില്‍ 1 മുതല്‍ 24 മാര്‍ച്ച് 30വരെ തുടര്‍ച്ചാനുമതി നല്‍കാന്‍ തീരുമാനിച്ചു. കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷന്‍ ചെയര്‍പേഴ്‌സണായി അഡ്വ. കെ. വി. മനോജ് കുമാറിനെ നിയമിക്കാനും മന്ത്രിസഭ യോഗം തീരുമാനിച്ചു.