We Talk

ആപ്പിൾ പ്രേമികളെ ആവേശത്തിലാഴ്ത്തി ഐ ഫോൺ 15 എത്തി

ഐ ഫോൺ പ്രേമികൾ ഏറെ നാളുകളായി കാത്തിരുന്ന ആ സന്തോഷവാർത്ത എത്തിയിരിക്കുകയാണ്. ഐ ഫോൺ 15 സീരീസുകൾ ആപ്പിൾ പുറത്തിറക്കിയിരിക്കുന്നു. ഉപഭോക്താക്കൾക്കായി നിരവധി പുതിയ സവിശേഷതകളുമായാണ് പുതിയ സീരീസ്‌ ആപ്പിൾ അവതരിപ്പിച്ചത്. ഈ വർഷവും കമ്പനി നാല് മോഡലുകൾ അവതരിപ്പിച്ചു. ഐഫോൺ 15, ഐഫോൺ 15 പ്ളസ്, ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ മാക്സ് എന്നിങ്ങനെ നാലു മോഡലുകളിലായാണ് പുതിയ ഫോണുകൾ ലഭ്യമാകുക.

ഇന്ത്യയിൽ ഐഫോൺ 15ന് 128 ജിബി സ്റ്റോറേജ് മോഡലിന് 79,900 രൂപയാണ് വില. പ്ലസ് മോഡൽ 89,900 രൂപയ്ക്ക് വിൽപ്പനയ്‌ക്കെത്തും. ഐഫോൺ 15 പ്രോ മോഡലിന് 1,34,900 രൂപ മുതലാണ് വില. പ്രോ മാക്‌സിന് 1,59,900 രൂപ വിലവരും.
പെരിസ്കോപ്പ് ഫീച്ചറോടെയുള്ള ക്യാമറയാണ് ഐഫോൺ 15 പ്രോയുടെ പ്രധാന സവിഷേശത. 24 എംഎം 35 എംഎം, 38 എംഎം ലെൻസ് മോഡുകളിൽ 48 മെഗാപിക്സൽ പ്രൈമറി ക്യാമറയുമായാണ് ഐഫോൺ 15 പ്രോ വിപണിയിൽ എത്തുക. 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ക്യാമറയും 12 മെഗാപിക്സൽ 3x ടെലിഫോട്ടോ ക്യാമറയും പ്രത്യേകതയാണ്. ചാർജ് ചെയ്യുന്നതിനായി യുഎസ്ബി-സി പോർട്ട് ചേർത്തതാണ് ഏറ്റവും പ്രധാനപ്പെട്ടതും പുതിയതുമായ ഫീച്ചർ.
ഐഫോൺ 15 പ്രോ മാക്സിൽ 5x ടെലിഫോട്ടോ ക്യാമറയും 120 എംഎം ഫോക്കൽ ലെങ്ത് പെരിസ്കോപ്പ് ക്യാമറയുമാണുളളത്. സ്മാർട്ട് ഫോൺ വ്യവസായത്തിലെ ആദ്യ 3 നാനോ ചിപ്പും ഫോണിന്റെ പ്രത്യേകതകളാണ്. ഐഫോൺ 15, ഐഫോൺ 15 പ്ലസ് എന്നിവ പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് നിറങ്ങളിൽ ലഭ്യമാകും.ടൈറ്റാനിയം ബോഡിയോടെയാണ് ഐഫോൺ 15 പ്രോ, ഐഫോൺ 15 പ്രോ എന്നിവ നിർമിച്ചിരിക്കുന്നത്. 6.1 ഇഞ്ച് ലിക്വിഡ് റെറ്റിന ഡിസ്‌പ്ലേയും പ്ലസ് മോഡലിൽ 6.7 ഇഞ്ച് സ്‌ക്രീനുമാണ് ഫീച്ചർ. ഐഫോൺ 15 പ്രോയ്ക്ക് 6.1 ഇഞ്ച് ഡിസ്‌പ്ലേയും ഐഫോൺ 15 പ്രോ മാക്‌സിന് 6.7 ഇഞ്ച് വലിയ ഡിസ്പ്ലേ സ്ക്രീനുമാണുളളത്.
ഡൈനാമിക് ഐലൻഡ് അടക്കം പുതിയ ഐഫോണുകളുടെ ഡിസൈൻ ഭാഗത്തും മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ആൻഡ്രോയിഡ് ഫോണുകൾക്ക് സമാനമായ സ്റ്റാൻഡേർഡ് ഫീച്ചറുകളുമായാണ് വിപണി കീഴടക്കാനായി ആപ്പിൾ എത്തിരിക്കുന്നത്.
വണ്ടർലസ്റ്റ്’ എന്ന പരിപാടിയിൽ വെച്ചാണ് ഐഫോൺ 15 സ്മാർട്‌ഫോണുകളും പുതിയ ആപ്പിൾ വാച്ചുകളും കമ്പനി അവതരിപ്പിച്ചത്. കമ്പനിയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, യൂട്യൂബ്, സോഷ്യൽ മീഡിയാ അക്കൗണ്ടുകൾ എന്നിവയിലൂടെ പരിപാടിയുടെ തത്സമയ സ്ട്രീമിങ് കാണാനുള്ള സൗകര്യവുമുണ്ടായിരുന്നു. സെപ്റ്റംബർ 12 ചൊവ്വാഴ്ച ഇന്ത്യൻ സമയം രാത്രി 10.30 നായിരുന്നു പരിപാടി. കഴിഞ്ഞ വർഷം ആപ്പിൾ പുറത്തിറക്കിയത് നാല് മോഡലുകളായ ഐഫോൺ 14, 14 പ്ലസ്, 14 പ്രോ, 14 പ്രോ മാക്സ് എന്നീ മോഡലുകൾ ഇത്തവണയും കമ്പനി നിലനിർത്തും. പെരിസ്‌കോപ് സൂം ലെൻസ് ക്യാമറയുമായെത്തുന്ന ആപ്പിളിന്റെ ആദ്യ സ്മാർട്‌ഫോൺ എന്ന പ്രത്യേകതയുണ്ട് ഐഫോൺ പ്രോ മാക്‌സിന്. അതോടൊപ്പം വലിയ അപ്‌ഗ്രേഡുകളോടെയാണ് ഇത്തവണത്തെ ആപ്പിൾ വാച്ച് 9 സീരീസ് എത്തിയിരിക്കുന്നത്. പുതിയ വാച്ചിൽ എസ്9 ചിപ്പ് സെറ്റ് ആയിരിക്കും ഉണ്ടാവുക. എ15 ചിപ്പിന് സമാനമായ സാങ്കേതിക വിദ്യയിൽ നിർമിതമാണിത്. മെച്ചപ്പെട്ട പ്രവർത്തന ക്ഷമതയും ബാറ്ററി ലൈഫും ഇതിന് ഉറപ്പുവരുത്താനാവും. കഴിഞ്ഞ വർഷം പ്രോ മോഡലുകളിൽ മാത്രം ലഭ്യമായ ഡൈനാമിക് ഐലൻഡ് ഉൾപ്പെടുത്തിയാണ് ഇത്തവണ സീരീസിലെ എല്ലാ ഫോണുകളും അവതരിപ്പിച്ചിരിക്കുന്നത്. പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് നിറങ്ങളിലാണ് ഫോൺ വിപണിയിലെത്തുക. സെപ്റ്റംബർ 15 മുതൽ ഫോണുകൾ ഓർഡർ ചെയ്യാം സെപ്റ്റംബർ 22 മുതലാണ് വിതരണം ആരംഭിക്കുന്നത്. 

Leave a Reply

Your email address will not be published. Required fields are marked *