We Talk

എസ്എസ്എല്‍സിക്ക് 500ലേറെ മാര്‍ക്ക് വാങ്ങിയ മിടുക്കി ഇന്ന് സോളര്‍ നായിക

സോളര്‍കേസും അതിലെ വിവാദ നായികയായ സരിത എസ് നായരും വീണ്ടും മാധ്യമങ്ങളില്‍ ചര്‍ച്ചയാവുകയാണ്. സോളര്‍കേസില്‍ ഉമ്മന്‍ചാണ്ടിയെ കുടുക്കിയതാണെന്ന സിബിഐ റിപ്പോര്‍ട്ടിന് പിന്നാലെയാണ്, സരിത ആത്മകഥ എഴുതുന്നു എന്ന വാര്‍ത്തയും പുറത്തുവന്നത്. ‘പ്രതി നായിക ‘ എന്ന പേരിലുള്ള ആത്മകഥയുടെ കവര്‍ ഫേസ്ബുക്ക് പേജിലൂടെയാണ് സരിത പങ്കുവച്ചത്. ‘ഞാന്‍ പറഞ്ഞതെന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടു പോയവയും’ പുസ്തകത്തിലുണ്ടെന്നാണ് സരിതയുടെ ഫേസ്ബുക്ക് കുറിപ്പ്. കൊല്ലം ആസ്ഥാനമായ റെസ്‌പോണ്‍സ് ബുക്ക് ആണ് പുസ്തകം തയാറാക്കുന്നത്.

ആത്മകഥയുടെ കവര്‍ പേജ് തയ്യാറാക്കിക്കഴിഞ്ഞു. നേരത്തെ സ്വപ്നാ സുരേഷിന്റെ ആത്മകഥ ഇടതു സര്‍ക്കാരിനെ അടിമുടി വെട്ടിലാക്കിയിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പൊളിറ്റിക്കല്‍ സെക്രട്ടറി എം ശിവശങ്കറിനെതിരെ നിരവധി ചിത്രങ്ങളും തെളിവായി സ്വപ്ന പുറത്തു വിട്ടിരുന്നു. ഇതിന് സമാനമായ വെളിപ്പെടുത്തല്‍ സരിതയും നടത്തുമോ എന്നതാണ് നിര്‍ണ്ണായകം. ചങ്ങനാശേരി എന്‍.എസ്സ്.എസ്സ്. കോളേജ് ജീവനക്കാരനായിരുന്ന സോമന്റേയും തിരുവനന്തപുരം സ്വദേശിയായ ഇന്ദിരയുടേയും മൂത്തമകളാണ് സരിത. ലക്ഷ്മി എന്നാണ് ശരിക്കുള്ള പേര്. പഠിക്കാന്‍ മിടുക്കിയായിരുന്നു ഈ കുട്ടി അന്ന് അധികം കൂട്ടുപോലുമില്ലാത്ത ഒരുപാവം ആണെന്നാണ് അധ്യാപകര്‍ ഇതു സംബന്ധിച്ച് അന്വേഷിച്ച ഒരു ചാനലിനോട് പറഞ്ഞത്. എസ്എസ്എല്‍സിക്ക് 600ല്‍ 500 ലിധികംമാര്‍ക്ക് വാങ്ങിയാണ്  ആ കുട്ടി ജയിക്കുന്നത്. ആ ലക്ഷ്മിയാണ് പിന്നീട് കേരളത്തെ പിടിച്ചുകുലുക്കിയ സരിതയായത് എന്ന് അധ്യാപകര്‍ അത്ഭുതപ്പെട്ടിരുന്നു.

ലക്ഷ്മി നായര്‍ എന്ന പേര് മാറ്റി സരിത നായര്‍ എന്ന പേര് സ്വീകരിച്ചത് 2013 ലാണത്രേ. ഗസറ്റില്‍ വിജ്ഞാപനം ചെയ്ത് പരസ്യപ്പെടുത്തിയ ശേഷമായിരുന്നു പുതിയ പേര് സ്വീകരിച്ചത്. എന്നാല്‍ സരിത, ലക്ഷ്മി നായര്‍ എന്ന് പേര് മാറ്റിപ്പറഞ്ഞു എന്നാണ് എല്ലാവരും കരുതിയത്. വിവാഹത്തോടെയാണ് ഈ പാവം പെണ്‍കുട്ടിയുടെ ജീവിതം മാറിമറിയുന്നത്. ആറന്മുള സ്വദേശിയായ യുവാവിനെയാണ് 1997 ഡിസംബര്‍ 13ന് ആദ്യം വിവാഹം ചെയ്തത്. ഈ ബന്ധം വിവാഹമോചനത്തില്‍ കലാശിച്ചു.   ബിജു രാധാകൃഷ്ണനെ പരിചയപ്പെടുന്നത്. രശ്മി എന്ന പേരില്‍ ഭാര്യയുണ്ടായിട്ടും സരിതയെ പറഞ്ഞു വഞ്ചിച്ച് രഹസ്യമായി ബിജു താലി കെട്ടി. തുടര്‍ന്ന് കുറച്ചുകാലം കുമാരപുരത്തുള്ള ഒരു ഫ്‌ളാറ്റിലാണ് ബിജു ഇവരെ താമസിപ്പിച്ചത്.

പിന്നീട് സരിതയെക്കുറിച്ച് കേട്ടതെല്ലാം മോശം വാര്‍ത്തകള്‍ ആയിരുന്നു.  നന്ദിനി നായര്‍, ലക്ഷ്മി നായര്‍, സരിത നായര്‍.. എന്നീ വിവിധ പേരുകളില്‍ തട്ടിപ്പും വെട്ടിപ്പും വഞ്ചനയും തൊട്ട് പെണ്‍വാണിഭംവരെ ആരോപണ വിധേയമായി.
ഇതിനിടെ കവടിയാറില്‍ കെസ്റ്റന്‍ റോഡില്‍ ക്രെഡിറ്റ് ഫിനാന്‍സ് എന്ന പേരില്‍ ഒരു തട്ടിപ്പ് ധനകാര്യ സ്ഥാപനം ബിജു തുടങ്ങി. ബിജു എം ഡിയായും നന്ദിനി നായര്‍ എന്ന വ്യാജ പേരില്‍ സരിത അഡ്മിനിസ്‌ട്രേറ്ററുമായായിരുന്നു    ഭരണം  .നൂറോളം ചെറുപ്പക്കാരെ ജോലിക്കാരായും 15,000 രൂപ മാസ വാടകയിലും തുടങ്ങിയ സ്ഥാപനം ആറ് മാസത്തിനകം അടച്ചുപൂട്ടി.ക്രെഡിറ്റ് കാര്‍ഡ്, ഹോം ലോണ്‍, പ്രൊജക്ട് ലോണ്‍ എന്നീ പേരുകളില്‍ ഇടപാടുകാരില്‍ നിന്നും അഡ്വാന്‍സായി വാങ്ങിയ ലക്ഷക്കണക്കിന് രൂപയുടെ രേഖകളില്‍ നന്ദിനി നായരെന്ന വ്യാജ ഒപ്പാണ് സരിത ഇട്ടതെന്ന് അരോപണം ഉയര്‍ന്നിരുന്നു.

ബിജുവിന്റെ ഭാര്യ രശ്മിയുടെ ദുരൂഹമരണം ഇതിനിടെയാണ് സംഭവിച്ചത്. മരണം കൊലപാതകമാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബിജുവിനും സരിതയ്ക്കും പങ്കുണ്ടെന്നും ആരോപണം ഉയര്‍ന്നു. മരണം നടന്ന് ദിവസങ്ങള്‍ കഴിയും മുമ്പേ ഇവര്‍ വ ട്രിവാന്‍ഡ്രം ഫിനാന്‍സ് കണ്‍സള്‍ട്ടന്‍സി എന്ന പേരില്‍ വഴുതക്കാട് കൃഷ്ണവിലാസം റോഡില്‍ മറ്റൊരു സ്ഥാപനം ആരംഭിച്ചു. അവിടെ സരിത നായര്‍ എന്ന പേരിലാണ് ഇവര്‍ എം ഡിയായി തട്ടിപ്പ് നടത്തിയത്. ഇതിനു ശേഷമാണ് ടീം സോളാര്‍ എന്ന പേരില്‍ ഒരു കമ്പനി ബിജു രൂപീകരിച്ചത്. ഇതിനിടെ സരിത ഒരു മുന്‍ മന്ത്രിയുമായി ബന്ധം സ്ഥാപിച്ചു. ഇയാളുമായി ബിജു അടിയുണ്ടാക്കുകയും മുന്‍ മന്ത്രിയുടെ ഭാര്യ വിവാഹബന്ധം വേര്‍പെടുത്തുകയും ചെയ്തു. ഭാര്യയെ കൊന്ന കേസില്‍ ബിജു ജയിലിലായത് മുതല്‍ ബിജുവിനെ സരിത തള്ളിപ്പറഞ്ഞിരുന്നു. കമ്പനിയുടെ പണമിടപാട് അടക്കം എല്ലാം ചെയ്തത് ബിജുവാണെന്നാണ് സരിത തന്നെ വെളിപ്പെടുത്തിയത്. തുടര്‍ന്നിങ്ങോട്ടുള്ള സരിതയുടെ ജീവിതം പരസ്യമാണ്.

ഒരു തെറ്റില്‍നിന്ന് രക്ഷപ്പെടാന്‍ മറ്റൊരു തെറ്റ് എന്ന രീതിയില്ലാ അവരുടെ ജീവിതം ഒരു വിഭാഗത്തിന്‍റെ ലൈംഗിക ദാരിദ്ര്യത്തിന് പറ്റിയ മസാലക്കൂട്ടായി. ആരും ക്രിമിനലായി ജനിക്കുന്നില്ല, സാഹചര്യമാണ് എല്ലാം ഉണ്ടാക്കുന്നത് എന്നത് സരിതയുടെ കാര്യത്തിലും ബാധകമാണ്. പുറത്തിറങ്ങാന്‍ പോവുന്ന ആത്മകഥയില്‍ എവിടെയാണ് തന്റെ ജീവിതം പാളം തെറ്റിയത് എന്നും സരിത പറയുമായിരിക്കും. ഒരുകാലത്ത് കേരളത്തിലെ ചാനലുകളുടെ തലക്കെട്ട് പിടിച്ച വിവാദ നായികയെ ഇന്ന് വിവിധ അസുഖങ്ങള്‍ കാര്‍ന്ന് തിന്നുകയാണെന്നാണ് റിപ്പോര്‍ട്ട്. സ്ലോ പോയസനിങ്ങ്മൂലം കാഴ്ച കുറയുന്നുവെന്നും, അസ്ഥി ഉരുകുന്ന രോഗമാണ് തനിക്കെന്നും മുമ്പ് അവര്‍ പറഞ്ഞിരുന്നു.  കീമോക്കുശേഷം മുടി പോയി; നടക്കാനും പ്രശ്നമുണ്ട്. ഇപ്പോള്‍ രോഗം ഏറെ ഭേദപ്പെട്ട അവസ്ഥയിലാണ്.

Leave a Reply

Your email address will not be published. Required fields are marked *