പി.വി.അന്‍വറിന് മാനസാന്തരമോ?
പി.വി.അന്‍വര്‍ എന്ന നിലമ്പൂര്‍ എം.എല്‍.എയെ അറിയാത്തവരായി ആരുമുണ്ടാകില്ല. പ്രത്യേകിച്ച് സോഷ്യല്‍ മീഡിയ നിരീക്ഷിക്കുന്നവര്‍ക്ക്… ആക്രമണോല്‍സുകമായ പോസ്റ്റുകള്‍ തുടര്‍ച്ചയായി ഇട്ടു സൈബര്‍ സഖാക്കളെ കോരിത്തരിപ്പിക്കുന്ന ആളാണ് അന്‍വര്‍. അന്‍വറിന്റെ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യാനും അതാഘോഷിക്കാനും നിരവധി ആളുകളുണ്ട്. പക വീട്ടാനുള്ളതാണ് ,പ്രതികാരം ചെയ്യാനുള്ളതാണ് എന്നിങ്ങനെ അന്‍വറിന്റെ സൂക്തങ്ങള്‍ കുറച്ചൊന്നുമല്ല നാട്ടില്‍ പാട്ടായി ഉള്ളത്. തന്റെ പ്രഖ്യാപിത ശത്രുക്കള്‍ക്കു ചെസ്റ്റ് നമ്പറിട്ടു അവരെ ഇല്ലായ്മ ചെയ്യാന്‍ സകല സന്നാഹങ്ങളുമായി ഇറങ്ങിത്തിരിച്ച അന്‍വറിനു കുറച്ചു ദിവസങ്ങളായി ഒരു മിതത്വം കൈവന്നിരിക്കുകയാണ്. . ഫേസ്ബുക്കില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി അദ്ദേഹത്തിന്റെ ഗാഗ്വാ വിളികള്‍ കാണാനില്ല. അന്‍വറിനു മാനസാന്തരം വന്നു എന്നൊന്നും ഇതുകൊണ്ടു അര്‍ത്ഥമാക്കേണ്ട. തനിക്കു ഒരിഞ്ചു മിച്ചഭൂമി ഇല്ലെന്നു പറഞ്ഞിരുന്ന പി വി അന്‍വറിനു 15 ഏക്കറിനടുത്തു മിച്ചഭൂമി ഉണ്ടെന്നു ലാന്‍ഡ് ബോര്‍ഡ് കണ്ടെത്തിയതോടെയാണ് അന്‍വറിന്റെ സ്വരത്തിന്റെ കാഠിന്യം കുറഞ്ഞത്. മിച്ച ഭുമി ് കണ്ടുകെട്ടണമെന്ന് ലാന്‍ഡ് ബോര്‍ഡ് റിപ്പോര്‍ട്ട് നല്‍കിയതോടെ അന്‍വര്‍ മിച്ചഭൂമി ഉണ്ടെങ്കില്‍ സര്‍ക്കാറിന് നല്‍കുമെന്നാണ് ഇപ്പോള്‍ ബഹുമാനപുരസ്സരം സ്വരം താഴ്്തി പറയുന്നത്.
ഒരു സാധാരണ പൗരനുള്ള അവകാശങ്ങള്‍ക്കപ്പുറം എം.എല്‍.എ ക്കു പ്രത്യേക അവകാശാധികാരങ്ങളൊന്നും നമ്മുടെ ഭരണഘടന നല്‍കിയിട്ടില്ല. നിയമസഭയില്‍ മാത്രമാണ് എം എല്‍ എ ക്കു പ്രത്യേക അവകാശമുള്ളത് . എന്നാല്‍, അധികാരത്തിന്റെ ശക്തി അതിന്റെ എല്ലാ സന്നാഹങ്ങളുമായി പി വി അന്‍വറിനു വേണ്ടി നിലകൊള്ളുന്ന കാഴ്ചയാണ് നമ്മള്‍ ഇതു വരെ കണ്ടത്. മലപ്പുറത്ത് നിന്നുള്ള വിവരാവകാശപ്രവര്‍ത്തകന്‍ പി.വി.ഷാജിയുടെ ഒറ്റയാള്‍ പോരാട്ടമാണ് പി.വി.അന്‍വറിന്റെ വ്യാജ രേഖ ചമക്കലുകള്‍ അടക്കം കൃത്രിമങ്ങള്‍ പുറത്ത് കൊണ്ടു വന്നതും അധികാരത്തിനും സ്വാധീനത്തിനും മുട്ടുമടക്കേണ്ടി വന്നതും.
ഇടതുപക്ഷവും കമ്യൂണിസ്റ്റ് പാര്‍ട്ടികളും എക്കാലത്തും അഭിമാനപൂര്‍വം ഉയര്‍ത്തിപ്പിടിക്കുന്ന ഒന്നാണ് ഭൂപരിഷ്‌കരണ നിയമം. അതിനെയാണ് ഒരു ഇടതു എം എല്‍ എ വെല്ലുവിളിച്ചത്. . സിപിഎമ്മും റവന്യു മന്ത്രിയുടെ പാര്‍ട്ടിയായ സിപിഐയും ഇത്രകാലവും അതിനു കുട പിടിച്ചു എന്നതാണ് ഏറ്റവും ലജ്ജാവഹമായ കാര്യം. നമ്മുടെ നാട്ടിലെ ദലിതരുള്‍പ്പെടെ ഭൂരഹിത വിഭാഗങ്ങള്‍ക്കു കിട്ടേണ്ട ഭൂമിയാണ് പി വി അന്‍വര്‍ കയ്യടക്കി വെച്ചത്. അത് തിരിച്ചു പിടിക്കാനുള്ള ശ്രമങ്ങള്‍ക്ക് ഇടതു സര്‍ക്കാര്‍ തന്നെ പരിച തീര്‍ത്തു കൊടുത്തു.
പി.വി.അന്‍വര്‍ എം.എല്‍.എ.യുടെ രണ്ടാം ഭാര്യ പി.വി.ഹഫസത് കക്കാടംപൊയിലില്‍ പാര്‍ട്ടണര്‍ഷിപ്പ് രൂപവത്ക്കരിച്ച് 11 ഏക്കര്‍ വാങ്ങിയത് ഭൂപരിഷ്‌ക്കരണ നിയമം മറികടക്കാനാണെന്ന് താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിന്‍രെ റിപ്പോര്‍ട്ട് വന്നതാണ് അന്‍വറിനു വന്‍ തിരിച്ചടിയായത്..കോടതിവിധിപോലും ബാധകമല്ലെന്ന വിധത്തില്‍ കള്ളരേഖകളുണ്ടാക്കി ഭൂനിയമം ലംഘിച്ച എം എല്‍ എയ്ക്ക് എത്ര വലിയ തുണയാണ് കുറെകാലമായി സര്‍ക്കാര്‍ സംവിധാനം ഒരുക്കിക്കൊടുത്ത് കൊണ്ടിരിക്കുന്നത്. ലാന്റ് ബോര്‍ഡിന് കോടതിയില്‍ വിനീതമായി തലകുനിച്ചു നില്‍ക്കേണ്ടി വന്നത് മുകളിലുള്ള അധികാരികള്‍ തെറ്റുകള്‍ക്ക് കുടപിടിച്ചു കൊടുക്കാന്‍ നിര്‍ബന്ധിക്കുന്നതു കൊണ്ടാണല്ലോ. എന്തായാലും ലാന്റ് ബോര്‍ഡ്് അവസാനം പരാതിക്കാരനായ കെ വി ഷാജി നല്‍കിയ രേഖകള്‍ പരിശോധിച്ചു കാര്യങ്ങള്‍ ബോദ്ധ്യപ്പെടുന്ന സ്ഥിതിയിലെത്തി. അധികഭൂമി വെട്ടിപ്പിടുത്തം റവന്യൂ ഉദ്യോഗസ്ഥര്‍ ആരും പരാതി നല്‍കാതെ തന്നെ കണ്ടെത്തേണ്ട കാര്യമാണ്. ഭൂനിയമം സംരക്ഷിക്കപ്പെടുന്നുവെന്നും മിച്ചഭൂമി വിതരണം ചെയ്യുന്നുവെന്നും ഉറപ്പു വരുത്താന്‍ സര്‍ക്കാര്‍ ബാധ്യസ്ഥമാണ്. സര്‍ക്കാറിലുള്ള വിശ്വാസ്യതക്കാണ് ഇവിടെ കോട്ടം തട്ടുന്നത്.. ഇന്‍കം ടാക്സ് സെറ്റില്‍മെന്റ് ബോര്‍ഡ് പോലെ ലാന്റ് ട്രിബ്യുണലും അല്‍പ്പസ്വല്‍പ്പം ജുഡീഷ്യല്‍ അധികാരമുള്ള സ്ഥാപനമാണ് . അവയുടെ കണ്ടെത്തലുകള്‍ ഞങ്ങള്‍ക്കു പ്രശ്നമല്ല, ആരോടും ഒന്നും ബോധിപ്പിക്കാനില്ല എന്ന് ധാര്‍ഷ്ട്യത്തോടെ പെരുമാറുന്ന ഭരണകൂടം അപകടകരവും വിനാശകരവുമായ ഒന്നാണ്.
പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെച്ചതിന് അന്‍വറിന്റെയും കുടുംബത്തിന്റെയും പേരില്‍ കേരള ഭൂപരിഷ്‌കരണ നിയമപ്രകാരം സ്വമേധയാ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ 2017 ജൂലൈ 19 നാണ് സംസ്ഥാന ലാന്‍ഡ് ബോര്‍ഡ് താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍് ഡ് ചെയര്‍മാന് ഉത്തരവ് നല്‍കിയത്. എന്നാല്‍ അന്നുമുതല്‍ ഉത്തരവ് നടപ്പാക്കേണ്ട 10 ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍മാര്‍ക്കു 17 തവണ സ്ഥലം മാറ്റമുണ്ടായി എന്നതാണ് വസ്തുത .പലരും ഒന്നില്‍ കൂടുതല്‍ തവണ സ്ഥലം മാറി എത്തിയതിനാല്‍ ഇക്കാലയളവില്‍ 17 ലാന്‍ഡ് ബോര്‍ഡ് ചെയര്‍മാന്‍മാരാണ് താമരശ്ശേരി താലൂക്ക് ലാന്‍ഡ് ബോര്‍ഡിനുണ്ടായത്. മാത്രമല്ല ഹൈക്കോടതി ഉത്തരവ് വന്നതോടെ ലാന്‍ഡ് ബോര്‍ഡ് സംവിധാനം തന്നെ സര്‍ക്കാര്‍ ഉടച്ചു വാര്‍ക്കുകയും ചെയ്തു.
ഭൂമി രജിസ്‌ട്രേഷനില്‍ കേരള സ്റ്റാമ്പ് ആക്ട് ലംഘിച്ചതായും ഉടമ്പടി കരാറിന്റെ വിശ്വാസ്യത തന്നെ ചോദ്യം ചെയ്യപ്പെടേണ്ടതാണെന്നുള്ള അതീവ ഗുരുതരമായ കണ്ടെത്തലാണ് ഓതറൈസ്ഡ് ഓഫീസര്‍ ലാന്റ് ബോര്‍ഡില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുളളത്. ഇളവുകള്‍ കഴിച്ച് 14.39 ഏക്കര്‍ ഭൂമി അന്‍വര്‍ സര്‍ക്കാരിന് വിട്ടു നല്‍കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.്.
പാര്‍ട്ണര്‍ഷിപ്പ് ഫേം രൂപീകരിച്ചത് ് കേരള ഭൂപരിഷ്‌ക്കരണ നിയമം വകുപ്പ് 83 മറികടക്കുന്നതിന് ബോധപൂര്‍വ്വം ചെയ്തതാണെന്ന് അനുമാനിക്കാമെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.
ഉടമ്പടി കരാറില് അന്‍വറും ഭാര്യ ഹഫ്‌സത്തും മാത്രമാണ് ഉള്ളതെന്നും 1932ലെ പാര്‍ടണര്‍ഷിപ്പ് ആക്ട് പ്രകാരം രജിസ്റ്റര്‍ ചെയ്യാത്തതാണെന്നും കണ്ടെത്തിയിട്ടുണ്ട്. പാര്‍ടണര്‍മാര്‍ തമ്മില്‍ എഴുതി ് തയ്യാറാക്കിയതായി പറയപ്പെടുന്ന പാര്‍ണര്‍ഷിപ്പ് ഡീഡിന് വേണ്ടി ഉപയോഗിച്ച 5000 രൂപയുടെ മുദ്രപത്രം കരാറിലേര്‍പ്പെട്ട അന്‍വറിന്റെയോ ഹഫ്‌സത്തിന്റെയോ പേരിലല്ല വാങ്ങിയതെന്നും റിപ്പോര്‍ട്ടിലുണ്ടു.
പരിധിയില്‍ കവിഞ്ഞ ഭൂമി കൈവശം വെച്ചതിനാല്‍ അന്‍വറിനും കുടുംബത്തിനുമെതിരെ കേരള ഭൂപരിഷ്‌ക്കരണ നിയമ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്യാന്‍ സംസ്ഥാന ലാന്റ് ബോര്‍ഡ് ഉത്തരവിട്ടിരുന്നു.എന്നാല്‍ അത്്്് നടക്കാതിരുന്നപ്പോള്‍
് പരാതിക്കാരനായ ഷാജി ഹൈക്കോടതിയെ സമീപിച്ചു.ഹൈക്കോടതി അന്‍വറിന്റെയും കുടുംബത്തിന്റെയും മിച്ചഭൂമി തിരിച്ചുപിടിക്കാനുള്ള നടപടി 6 മാസത്തിനകം പൂര്‍ത്തീകരിക്കാന്‍ 2020 മാര്‍ച്ച് 20ന് ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് നടപ്പാക്കാതിരുന്നപ്പോള്‍ വീണ്ടും കോടതി അലക്ഷ്യഹര്‍ജിയുമായി ഷാജി ഹൈക്കോടതിയെ സമീപിച്ചു . ഇതോടെ മിച്ച ഭൂമി അഞ്ചുമാസത്തിനകം തിരിച്ചുപിടിക്കണമെന്ന് 2022 ജനുവരി 13ന് ഹൈക്കോടതി ഉത്തരവിട്ടു. എന്നാല്‍ എം.എല്‍.എയായ അന്‍വറിന്റെ രാഷ്ട്രീയ, സാമ്പത്തിക സ്വാധീനം കൊണ്ട് കോടതി അനുവദിച്ച സമയപരിധികഴിഞ്ഞ് ഒന്നര വര്‍ഷമാകാറായിട്ടും ഒരു നടപടിയും സ്വീകരിച്ചില്ലെന്നു പറഞ്ഞാണ് ഷാജി വീണ്ടും ഹൈക്കോടതിയിലെത്തിയത്. . ഇതോടെ ഹൈക്കോടതി തീര്‍പ്പാക്കിയിരുന്ന കോടതി അലക്ഷ്യ കേസ് പുനരാരംഭിച്ചു . ഹൈക്കോടതി ഉത്തരവ് നടപ്പാക്കുന്നതിലുണ്ടായ വീഴ്ചയില്‍ ഉപാധിരഹിതമായ മാപ്പപേക്ഷേ നല്‍കിയാണ് ലാന്‍ഡ് ബോര്‍ഡ് മുഖം രക്ഷിച്ചത്. മൂന്നു മാസത്തിനകം നടപടികള്‍ പൂര്‍ത്തിയാക്കാമെന്ന് സോണല്‍ ലാന്റ് ബോര്‍ഡ് ചെയര്‍മാനും താലൂക്ക് ലാന്റ് ബോര്‍ഡ് സ്പെഷല്‍ ഡെപ്യൂട്ടി തഹസില്‍ദാരും ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കുകയുണ്ടായി ഇതേ തുടര്‍ന്നാണ് മിച്ചഭുമി പിടിച്ചെടുക്കാനുള്ള . ് ലാന്‍ഡ് ബോര്‍ഡിന്റെ സുപ്രധാന വിധി വന്നത്.