We Talk

KSEB ഷോക്കിന് പോലീസിന്റെ മൂന്നാംമുറ…

വൈദ്യുതി ബില്‍ കുടിശിക മൂലം പൊലീസ് ക്വാര്‍ട്ടേഴ്സുകളുടെ ഫ്യൂസ് ഊരി കെഎസ്ഇബി. ഇൻസ്‌പെക്ടർ ഉൾപ്പടെയുള്ളവർ താമസിച്ചിരുന്ന പൊലീസ് ക്വാര്‍ട്ടേഴ്സുകളുടെ ഫ്യൂസാണ് കെഎസ്ഇബി ഊരിയത്. പിന്നാലെ ഗതാഗതനിയമ ലംഘനം ചൂണ്ടിക്കാണിച്ച് വൈദ്യുതി ലൈനുകളിലെ തകരാർ പരിഹരിക്കാൻ ഗോവണിയും ആയുധങ്ങളുമായി പോയ കെഎസ്ഇബിയുടെ കരാർ വാഹനം പൊലീസ് പിടിച്ചെടുത്തു.
ശനിയാഴ്ചയാണ് സംഭവം. വാഴക്കുളത്ത് പൊലീസ് ക്വാർട്ടേഴ്സുകളുടെ വൈദ്യുതി ബിൽ അടയ്ക്കാത്തത് മൂലം കുടിശികയായി. കെഎസ്ഇബി ജീവനക്കാർ പല തവണ ബില്‍ അടയ്ക്കാൻ നിർദേശിച്ചിരുന്നു. എന്നിട്ടും ബിൽ അടയ്ക്കാത്തതിരുന്നതിനാലാണ് കെഎസ്ഇബി ജീവനക്കാർ ഫ്യൂസ് ഊരിയത്.

പിന്നാലെയാണ് വൈദ്യുതി ലൈനിലെ തകരാർ പരിഹരിക്കാനായി ജീവനക്കാർ സഞ്ചരിച്ച വാഹനം പൊലീസ് പിടിച്ചെടുത്തത്. വാഹനത്തിന് മുകളിൽ ഗോവണിയും ആയുധങ്ങൾ ഉണ്ടായിരുന്നു എന്ന കാരണത്താലാണ് പൊലീസ് വണ്ടി പിടിച്ചെടുത്തത്. വാഹനത്തിൽ ഉണ്ടായിരുന്ന ലൈൻമാൻമാരെ രാത്രി 11വരെ സ്റ്റേഷനിൽ പിടിച്ചു നിർത്തുകയും ചെയ്തു. ഒടുവിൽ കെഎസ്ഇബി അധികൃതർ ഇടപെട്ടത് മൂലം 250 രൂപ പിഴ അടപ്പിച്ച ശേഷമാണ് വാഹനം വിട്ടുനൽകിയത്.

Leave a Reply

Your email address will not be published. Required fields are marked *