Entertainments Talk

ഹാട്രിക്ക് അടിച്ച് ബാലയ്യ;ആറ് ദിവസത്തില്‍ ബോക്സോഫീസില്‍ ‘ഭഗവന്ത് കേസരി’ നേടിയത്100 കോടി !

100 കോടി ക്ലബില്‍ ഹാട്രിക്ക് അടിച്ച് നന്ദമുരി ബാലകൃഷ്‍ണ.വിജയ് ചിത്രം ലിയോയ്‍ക്കൊപ്പം എത്തിയ ബാലകൃഷ്‍ണയുടെ ഭഗവന്ത് കേസരി നൂറുകോടി ക്ലബില്‍ ഇടം പിടിച്ചിരിക്കുകയാണ്. തുടര്‍ച്ചയായി മൂന്നാമത്തെ ബാലയ്യ പടമാണ് ഈ നേട്ടം കൈവരിക്കുന്നത് എന്നാണ് ബോക്സ് ഓഫീസ് കളക്ഷൻ റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

സംവിധായകൻ അനിൽ രവിപുടി ഒരുക്കിയ ‘ഭഗവന്ത് കേസരി’ആഗോള ബോക്സോഫീസിലാണ് 100 കോടി കവിഞ്ഞത്. ദസറ അവധിക്ക് ശേഷം പ്രതീക്ഷിച്ചിരുന്ന പോലെ കളക്ഷനിൽ വൻ ഇടിവാണ് ഒക്ടോബർ 25ന് ചിത്രത്തിന് ഉണ്ടായത്. എന്നാൽ ഇപ്പോൾ ഇന്ത്യയിൽ 70 കോടി കളക്ഷനിലേക്ക് കുതിക്കുകയാണ് ചിത്രം.


ബാലയ്യയുടെ അവസാന രണ്ട് ചിത്രങ്ങളായ ‘അഖണ്ഡ’, ‘വീരസിംഹ റെഡ്ഡി’ എന്നിവ ഹിറ്റുകളായിരുന്നു. ആ പട്ടികയിലേക്കാണ് ‘ഭഗവന്ത് കേസരി’യും എത്തുന്നത്. ആറ് ദിവസം കൊണ്ട് ലോകമെമ്പാടും 100 കോടി കടന്ന ‘ഭഗവന്ത് കേസരി’ ഇപ്പോഴും തിയറ്ററുകളിൽ മികച്ച പ്രകടനം കാഴ്ച്ച വെക്കുന്നുണ്ട്.ബുധനാഴ്ച മാത്രം ചിത്രം ഇന്ത്യയിൽ 6 കോടി രൂപ നേടിയതായതാണ് കണക്കുകള്‍.

ആറ് ദിവസത്തെ മൊത്തം കളക്ഷൻ ഇപ്പോൾ ആഭ്യന്തര ബോക്സോഫീസിൽ 66.35 കോടി രൂപയാണ്. ഒക്‌ടോബർ 25ന് 38.33 ശതമാനം ഒക്യുപെൻസിയാണ് ‘ഭഗവന്ത് കേസരി’ക്ക് ലഭിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *