സാറ്റ്‌ലൈറ്റ് അധിഷ്ഠിത ജിഗാഫൈബര്‍ സേവനവുമായി ജിയോ
ന്യൂഡൽഹി: റിലയൻസ് ജിയോ സാറ്റലൈറ്റ് അധിഷ്ഠിത ജിഗാ ഫൈബർ സേവനം അവതരിപ്പിച്ചു. ന്യൂഡൽഹിയിൽ നടന്ന ഇന്ത്യ മൊബൈൽ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യത്തിലാണ് റിലയൻസ് ഇന്ത്യയുടെ ആദ്യ സാറ്റലൈറ്റ് ജിഗാഫൈബർ സേവനമായ ജിയോ സ്പേസ് ഫൈബർ ആരംഭിച്ചത്.
ജിയോ സ്പേസ് ഫൈബർ എന്ന പുതിയ സംവിധാനത്തിലൂടെ, ബ്രോഡ്‌ബാൻഡ് സേവനം ലഭിക്കാൻ പ്രയാസമുള്ള ഇന്ത്യയിലെ വിദൂര പ്രദേശങ്ങളിൽ അതിവേഗ ഇന്റർനെറ്റ് സേവനങ്ങൾ നൽകാനാണ് റിലയൻസ് ലക്ഷ്യമിടുന്നത്.
ഏതൊരു സാധാരണക്കാരനും താങ്ങാൻ കഴിയുന്ന നിരക്കില്‍ ഇന്ത്യയുടെ മുഴുവൻ ഭൂപ്രദേശങ്ങളിലേക്കും ജിയോ സ്‌പേസ്‌ഫൈബര്‍ എത്തുന്നതാണ്. ആദ്യഘട്ടത്തില്‍ രാജ്യത്തെ നാല് വിദൂര പ്രദേശങ്ങളിലാണ് ഇത് നടപ്പാക്കിയിരിക്കുന്നത്.