പാലസ്തീനായി സിപിഎം…. മോദിക്ക് മുന്നറിയിപ്പ്
പലസ്തീന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് നാളെ ഡല്‍ഹിയില്‍ സിപിഐഎം ധര്‍ണ്ണ സംഘടിപ്പിക്കും. പൊളിറ്റ് ബ്യൂറോ, കേന്ദ്ര കമ്മിറ്റി അംഗങ്ങളെ പങ്കെടുപ്പിച്ചായിരിക്കും ധര്‍ണ്ണ. എകെജി ഭവന് മുന്നിലാണ് ധര്‍ണ്ണ സംഘടിപ്പിക്കുന്നത്. ഗാസയിലെ കൂട്ടക്കുരുതി ഉടന്‍ അവസാനിപ്പിക്കണമെന്നും സിപിഐഎം
ഇന്ത്യ കാലങ്ങളായി പിന്തുടരുന്ന നയത്തിന് വിരുദ്ധമാണ് ഇപ്പോഴത്തേത്. പലസ്തീന്റെ കാര്യത്തില്‍ ഇന്ത്യ അമേരിക്കയുടെ സഖ്യകക്ഷിയായി മാറി. ഇസ്രയേല്‍-ഇന്ത്യ-അമേരിക്ക കൂട്ടുകെട്ട് ഉണ്ടായി. അടിയന്തരമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കുകയും മനുഷ്യത്വപരമായ സമീപനം സ്വീകരിക്കുകയും വേണമെന്ന് സിപിഐഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു.
ഇസ്രയേല്‍ അധിനിവേശം അവസാനിപ്പിക്കണം. മനുഷ്യക്കുരുതിയാണ് അരങ്ങേറുന്നത്. യുഎന്‍ പ്രമേയം അനുസരിക്കാന്‍ ഇസ്രയേല്‍ തയ്യാറാകണമെന്നും യെച്ചൂരി പറഞ്ഞു. ഹമാസ് തീവ്രവാദ സംഘടനയാണോ എന്ന ചോദ്യത്തിന് ഇന്ത്യ ഇതുവരെ അങ്ങനെ പ്രഖ്യാപിച്ചിട്ടില്ലെന്നും സീതാറാം യെച്ചൂരി പറഞ്ഞു.