We Talk

മോശം പെരുമാറ്റമെങ്കിൽ എന്തുകൊണ്ട് ആ സമയത്ത് പ്രതികരിച്ചില്ല ;ഇത്രയും വർഷമായി ഒരു സ്ത്രീയോടും മോശമായി പെരുമാറാത്ത ആളാണ് സുരേഷ് ഗോപി; മാദ്ധ്യമപ്രവർത്തകക്കെതിരെ രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി

സുരേഷ് ഗോപി മാദ്ധ്യമപ്രവർത്തകയോട് മോശമായി പെരുമാറി എന്ന വിവാദത്തിൽ രൂക്ഷ വിമർശനവുമായി ഭാഗ്യലക്ഷ്മി. സുരേഷ് ഗോപിയെ സിനിമയിലെ തുടക്കകാലത്ത് തന്നെ അറിയാം. ഇത്രയും വർഷമായി ഒരു സ്ത്രീയോട് പോലും സുരേഷ് ഗോപി മോശമായി പെരുമാറിയിട്ടില്ല. മോശം പെരുമാറ്റം എന്ന് തോന്നിയെങ്കിൽ അപ്പോൾ എന്തുകൊണ്ട് പ്രതികരിച്ചില്ല എന്നും ഭാഗ്യലക്ഷ്മി ചോദ്യമുന്നയിച്ചു.

“വീഡിയോ കണ്ടപ്പോൾ അദ്ദേഹം വളരെ സൗഹൃദപൂർവ്വം ആ മാദ്ധ്യമപ്രവർത്തകയുടെ തോളത്ത് കൈയിട്ടതാണ് കണ്ടത്. വീഡിയോയിൽ അവർക്കും യാതൊരു പ്രശ്നവും തോന്നിയില്ല. അവർ വളരെ ചിരിച്ചു കൊണ്ടായിരുന്നു നിന്നിരുന്നത്. പിന്നീട് എന്തുകൊണ്ടാണ് അവർക്ക് പ്രശ്നം തോന്നിയത്? മോശം പെരുമാറ്റം ആയിരുന്നെങ്കിൽ അവർ എന്തുകൊണ്ട് അപ്പോൾ തന്നെ പ്രതികരിച്ചില്ല? ” എന്നും ഭാഗ്യലക്ഷ്മി വിമർശിച്ചു.

Leave a Reply

Your email address will not be published. Required fields are marked *