We Talk

നവകേരള സദസ്: പണപ്പിരിവ് പാടില്ല, വേദിയിൽ എസി വയ്ക്കണം; മാർഗനിർദേശങ്ങളുമായി സർക്കാർ

മുഖ്യമന്ത്രിയും മന്ത്രിമാരും പങ്കെടുക്കുന്ന നവകേരള സദസ്സിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് തുടർ മാർഗനിർദേശങ്ങൾ പുറത്തിറക്കി സംസ്ഥാന സർക്കാർ. മണ്ഡലപര്യടത്തിന് വിപുലമായ സൗകര്യങ്ങൾ ഒരുക്കണമെന്നാണ് നിർദേശം. പൊതുഭരണ വകുപ്പാണ് ഉത്തരവ് പുറപ്പെടുവിച്ചത്. നവംബർ 18 മുതൽ ഡിസംബർ 24 വരെയാണ് നവകേരള സദസ്.
കൂപ്പൺ വച്ചോ രസീത് നൽകിയോ പണപ്പിരിവ് പാടില്ല. സ്പോൺസർമാരെ ജില്ലാ ഭരണകൂടം കണ്ടെത്തണം. മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും താമസ സ്ഥലത്ത് ഭക്ഷണമെത്തിക്കണം. മുഖ്യമന്ത്രിയും മന്ത്രിമാരും ഇരിക്കുന്ന വേദിയിൽ എസി വേണമെന്നും നിർദേശത്തിൽ പറയുന്നു. യാത്രയ്ക്ക് മുഖ്യമന്ത്രിയുടെയും മന്ത്രിമാരുടെയും ഔദ്യോഗിക വാഹനങ്ങൾക്ക് പകരം കെഎസ്ആർടിസിയുടെ പ്രത്യേക ബസ് ഉപയോഗിക്കും. അകമ്പടിക്ക് പൊലീസ് പൈലറ്റ് വാഹനവും ബാന്റ് സെറ്റും ഉണ്ടാകണം. പ്രമുഖ വ്യക്തികളുമായുള്ള സംവാദത്തിന് ചുരുങ്ങിയത് 250 പേരെയും ജനസദസ്സുകളിൽ ചുരുങ്ങിയത് 5000 പേരെയും പങ്കെടുപ്പിക്കണമെന്നും നിർദേശത്തിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *