കളമശ്ശേരിയിൽ പ്രാർത്ഥനാ ഹാളിൽ ഉഗ്രസ്‌ഫോടനം; ഒരാൾ മരിച്ചു, 23 പേർക്ക് പരിക്ക്; നിരവധി പേരുടെ നില ഗുരുതരം
കളമശ്ശേരിയിൽ വൻ സ്‌ഫോടനം. ഒരാൾ മരിച്ചു. 23 പേർക്ക് പരിക്ക്. നിരവധി പേരുടെ നില ഗുരുതരമാണ്. ഇന്ന് രാവിലെ 9:30 ഓടെ വലിയ ശബ്ദത്തോടെ സ്‌ഫോടനം ഉണ്ടാവുകയായിരുന്നു. യഹോവ സാക്ഷികളുടെ സമാറാ കൺവെൻഷൻ സ്ഥലത്താണ് സ്‌ഫോടനമുണ്ടായത്. രണ്ടായിരത്തോളം ആളുകൾ ഹാളിലും പ്രദേശത്തുമായി പ്രാർത്ഥനയ്ക്ക് എത്തിയിരുന്നു.കുട്ടികളും സ്ത്രീകളും അടക്കം നിരവധി പേർ പ്രാർത്ഥനയ്ക്കായി കൂടിനിന്നപ്പോഴായിരുന്നു ഹാളിനകത്ത് സ്‌ഫോടനം ഉണ്ടായത്. എന്താണ് സ്‌ഫോടനത്തിന് കാരണം വ്യക്തമല്ല. വലിയ പോലീസ് സംഘം സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയിട്ടുണ്ട്.