സിനിമ-സീരിയൽ താരം രഞ്ജുഷ മേനോനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി
സിനിമ– സീരിയൽ നടി രഞ്ജുഷ മേനോൻ (34) തൂങ്ങിമരിച്ച നിലയിൽ. തിരുവനന്തപുരം ശ്രീകാര്യത്തെ ഫ്ലാറ്റിലാണ് മൃതദേഹം കണ്ടെത്തിയത്. മകളുടെ അമ്മ, സ്ത്രീ തുടങ്ങിയ സീരിയലുകളിലെ കഥാപാത്രങ്ങളിലൂടെ പ്രശസ്തയായ രഞ്ജുഷ, സിറ്റി ഓഫ് ഗോഡ്, മേരിക്കുണ്ടൊരു കുഞ്ഞാട് എന്നീ സിനിമകളിലും അഭിനയിച്ചിട്ടുണ്ട്ടി.വി ചാനലിൽ അവതാരികയായിട്ടാണ് രഞ്ജുഷ മേനോൻ കരിയർ ആരംഭിച്ചത്.സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.