Entertainments Talk

വിക്രമിന്റെ പുതിയ ചിത്രം “ചിയാൻ 62”, സോഷ്യൽ മീഡിയയിൽ തരംഗമായി ത്രില്ലിംഗ് അന്നൗൺസ്‌മെന്റ് വീഡിയോ

തെന്നിന്ത്യൻ സൂപ്പർ താരം ചിയാൻ വിക്രമിന്റെ അറുപത്തി രണ്ടാമത്തെ ചിത്രം പ്രഖ്യാപിച്ച് പ്രമുഖ നിർമ്മാതാക്കളായ എച്ച് ആർ പിക്ചേഴ്സ്. ചിത്രത്തിന്റെ പ്രഖ്യാപനം ഒരു അന്നൗൺസ്‌മെന്റ് വിഡിയോയിൽ കൂടിയാണ് നിർമ്മാതാക്കൾ പുറത്തിറക്കിയത്.പന്നൈയാരും പത്മിനിയും, സേതുപതി, സിന്ധുബാദ്, വൻ ജനപ്രീതിയാർജ്ജിച്ച ചിത്ത തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തനായ സംവിധായകൻ എസ്.യു.അരുൺ കുമാറാണ് ചിയാൻ 62 സംവിധാനം ചെയ്യുന്നത്. ഒരു ഗംഭീര ചിത്രത്തിന്റെ ട്രൈലെർ പോലെ തന്നെ ഫീൽ ചെയ്ത അന്നൗൺസ്‌മെന്റ് വീഡിയോ മണിക്കൂറുകൾക്കുള്ളിൽ സോഷ്യൽ മീഡിയയിൽ തരംഗമായി മാറി. ഒരു ദിവസത്തിനുള്ളിൽ പതിനെട്ടു ലക്ഷത്തോളം കാഴ്ചക്കാരുമായി യൂട്യൂബിൽ ട്രെൻഡിങ് ലിസ്റ്റിലാണ് ചിയാൻ 62 അന്നൗൺസ്‌മെന്റ് വീഡിയോ.

പ്രമുഖ നിർമ്മാണ കമ്പനിയും വിതരണ കമ്പനിയുമായ എച്ച്ആർ പിക്‌ചേഴ്‌സിന് വേണ്ടി റിയ ഷിബു നിർമ്മിക്കുന്ന ചിയാൻ 62 തീവ്രവും ആകർഷകവുമായ ആക്ഷൻ എന്റർടെയ്‌നർ ആയിരിക്കും. ദേശീയ അവാർഡ് ജേതാവ് ജി വി പ്രകാശ് ചിത്രത്തിന് സംഗീത സംവിധാനം നിർവഹിക്കും.2024 ജനുവരിയിൽ ചിത്രീകരണം ആരംഭിക്കുന്ന ചിയാൻ 62-ലെ പൂർണ്ണമായ ചിത്രീകരണത്തിന്റെ സ്‌ഫോടനാത്മകമായ ആക്ഷന്റെ ഒരു ദൃശ്യം അനൗൺസ്‌മെന്റ് വീഡിയോ നൽകുന്നു.

ധ്രുവനച്ചത്തിരം, തങ്ങളാൻ എന്നിവയെക്കുറിച്ചുള്ള പുതിയ അപ്‌ഡേറ്റുകൾ കാരണം ഇതിനകം തന്നെ ആഹ്ലാദത്തിലായിരുന്ന ചിയാൻ വിക്രമിന്റെ ആരാധകർ, സിനിമയുടെ ആദ്യ അധ്യായത്തിലെ രംഗങ്ങൾ അടങ്ങുന്ന ‘ചിയാൻ 62’ ന്റെ ഔദ്യോഗിക പ്രഖ്യാപന വീഡിയോയിൽ അതീവ ത്രില്ലിലാണ്. മികച്ച അഭിനേതാക്കളും സാങ്കേതിക പ്രവർത്തകരും ഒന്നിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും നാളുകളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പി ആർ ഓ : പ്രതീഷ് ശേഖർ.

Leave a Reply

Your email address will not be published. Required fields are marked *