കണ്ണൂരില്‍ വനം വകുപ്പ് സംഘത്തിന് നേരെ മാവോയിസ്റ്റ് വെടിവെയ്പ്പ്
വനം വകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ മാവോയിസ്റ്റുകൾ വെടിവെപ്പ് നടത്തി. കണ്ണൂർ ജില്ലയിലെ ആറളത്താണ് സംഭവം. വനം വകുപ്പ് വാച്ചർമാരുടെ സംഘത്തിന് നേരെയാണ് മാവേസ്റ്റുകൾ വെടിയുതിർത്തത്.
ആറളം വന്യജീവി സങ്കേതത്തിലെ ചാവച്ചി മേഖലയിലാണ് വെടിവെപ്പ് നടന്നത്. മേഖലയിൽ മാവോയിസ്റ്റുകൾ കടന്നുകൂടിയിട്ടുണ്ടെന്ന സംശയത്തെ തുടർന്ന് നിരീക്ഷണം നടത്തുകയായിരുന്നു വനം വകുപ്പ് വാച്ചർമാരുടെ സംഘം. ഇതിനിടയിലാണ് മാവോയിസ്റ്റുകൾ ഇവർക്ക് നേരെ വെടിയിതിർക്കുന്നത്ഇരിട്ടി ആറളം മേഖലയിൽ നേരത്തെയും മാവോയിസ്റ്റുകൾ എത്തിയിരുന്നതായി വിവരം ലഭിച്ചിട്ടുണ്ട്. വെടിവെപ്പിൽ ആർക്കും പരിക്കേറ്റിട്ടില്ല. പ്രദേശത്ത് പരിശോധന തുടരുന്നു