‘വെടിനിർത്തലില്ല’,യുദ്ധത്തിനും സമാധാനത്തിനും അതിന്റേതായ സമയമുണ്ട്; ഇപ്പോൾ യുദ്ധമാണ് വേണ്ടത്-നെതന്യാഹു
ഗാസയിൽ വെടിനിർത്തലിനുള്ള ആഹ്വാനം തള്ളി ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വെടിനിർത്തൽ ഹമാസിന് മുന്നിൽ കീഴടങ്ങുന്നതിന് തുല്യമെന്നാണ് നെതന്യാഹുവിന്‍റെ നിലപാട്.യുദ്ധത്തിനും സമാധാനത്തിനും അതിന്റേതായ സമയം ഉണ്ടെന്നാണ് ബൈബിളിലെ വാചകം. ഇപ്പോൾ യുദ്ധത്തിനുള്ള സമയം ആണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
പേൾ ഹാർബറും, വേൾഡ് ട്രേഡ് സെന്ററും ആക്രമിക്കപ്പെട്ടപ്പോൾ അമേരിക്കയിൽ ഉണ്ടായ സാഹചര്യം ആണ് ഇപ്പോൾ ഇസ്രായേലിലും ഉള്ളത്. വെടിനിർത്തുക എന്നതിന് അർത്ഥം ഹമാസിനോട് ക്ഷമിക്കുക എന്നാണ്. ഭീകരവാദത്തോടും ക്രൂരതകളോടും പൊറുക്കുക എന്നാണ്. അതുകൊണ്ട് തന്നെ വെടിനിർത്തൽ പ്രഖ്യാപിച്ചിട്ടില്ല.
രാജ്യങ്ങൾക്കും നേതാക്കൾക്കും ഈ സമയം ഏറെ നിർണായകം ആണ്. ഭീകരതയ്ക്ക് മുൻപിൽ അടിയറവ് പറയണോ നല്ലൊരു ഭാവിയ്ക്കായി പോരാടണോയെന്ന് ഇവർക്ക് ഇപ്പോൾ തീരുമാനിക്കാം. ഒക്ടോബർ ഏഴ് മുതലാണ് പോരാട്ടം ആരംഭിച്ചത്. ഹമാസിനെതിരെ വിജയിക്കാതെ പോരാട്ടം അവസാനിപ്പിക്കില്ല നാഗരികതയുടെ സംസ്‌കാരത്തിന്റെയും ശത്രുക്കൾക്കെതിരെയാണ് ഇസ്രായേൽ പോരാടുന്നത്. രണ്ട് ജനതയോട് ആണ് ഇസ്രായേൽ ക്രൂരത കാട്ടുന്നത്. പലസ്തീൻ ജനതയെയും ഇസ്രായേൽ ജനതയെയും ഹമാസ് ഒരു പോലെ ഉപദ്രവിക്കുന്നുവെന്നും നെതന്യാഹു പറഞ്ഞു.
അതേ സമയം ഹമാസിന്റെ അധീനപ്രദേശത്തു നടത്തിയ സൈനികനീക്കത്തിൽ ബന്ദിയാക്കപ്പെട്ട സൈനിക വനിതയെ മോചിപ്പിച്ചതായി ഇസ്രയേൽ സൈന്യം സ്ഥിരീകരിച്ചു. കുടുംബാംഗങ്ങളോടൊപ്പം യുവതി നിൽക്കുന്ന ചിത്രം നെതന്യാഹുവിന്റെ ഓഫിസ് പുറത്തുവിട്ടു.