കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്തു
കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്തു. സൈബർ സെൽ എസ് ഐ യുടെ പരാതിയിലാണ് കേസ്. സമൂഹമാദ്ധ്യമങ്ങളിലൂടെ സ്പർദ്ധയുണ്ടാക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ചാണ് രാജീവ് ചന്ദ്രശേഖരന്റെ ഫേസ്ബുക്ക് അക്കൗണ്ടിനെ പ്രതിയാക്കി കേസെടുത്തിരിക്കുന്നത്.. കളമശ്ശേരി സ്‌ഫോടനവുമായി ബന്ധപ്പെട്ട് കേരളത്തിൽ ലഹളയുണ്ടാക്കാൻ ശ്രമിക്കുക ലക്ഷ്യമിട്ടാണ് അക്കൗണ്ടിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റ് എന്ന് പരാതിയിൽ പറയുന്നു. ഒരു മതവിഭാഗത്തെ മോശമായി ചിത്രീകരിച്ചുവെന്നും പരാതിയിൽ വ്യക്തമാക്കുന്നുണ്ട്.. സംഭവത്തിൽ ഐപിസിയിലെ 153, 153 എ തുടങ്ങിയ വകുപ്പുകൾ ഉൾപ്പെടെ ചുമത്തിയാണ് കേസ് എടുത്തത്. പരാതിയിൽ വിശദമായ അന്വേഷണം പുരോഗമിക്കുകയാണ്.