കോഴിക്കോട് ലോഡ്ജിൽ യുവാവ് വെടിയേറ്റ നിലയിൽ
കോഴിക്കോട്കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപത്തെ സ്വകാര്യ ലോഡ്ജില്‍ യുവാവിനെ വെടിയേറ്റ നിലയില്‍ കണ്ടെത്തി. കെ.എസ്.ആര്‍.ടി.സി. ബസ് സ്റ്റാന്‍ഡിന് സമീപത്തെ എന്‍.സി.കെ. ടൂറിസ്റ്റ് ഹോമിലാണ് പേരാമ്പ്ര കാവുംതറ സ്വദേശി ഷംസുദ്ദീനെ വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്.
ഷംസുദ്ദീന്‍ സ്വയം വെടിവെച്ചതാണെന്നാണ് പ്രാഥമിക നിഗമനം. ചൊവ്വാഴ്ച പുലര്‍ച്ചെയാണ് വെടിയേറ്റ നിലയില്‍ ഇയാളെ കണ്ടെത്തിയത്. ഷംസുദീനെ കാണാതായെന്ന് കാണിച്ച് കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു
ഇതേ തുടർന്ന് ഇയാളുടെ മൊബൈൽ ലൊക്കേഷൻ കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം നടത്തിയിരുന്നു. ഇതിലാണ് ലോഡ്ജിൽ ഉണ്ടെന്ന് അറിയുന്നത്. തുടർന്ന് അർദ്ധരാത്രി പോലീസും ബന്ധുക്കളും ഇവിടെ എത്തി പരിശോധന നടത്തുകയായിരുന്നു.വാതിൽ തുറക്കാത്തതിനെ തുടർന്ന് പോലീസ് വാതിൽ ചവിട്ടി തുറന്നു. അപ്പോഴാണ് വെടിയേറ്റ് രക്തംവാർന്നു പോകുന്ന നിലയിൽ ഷംസുദ്ദീനെ കണ്ടത്. ഉടനെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. സ്വയം വെടിവച്ചതാണെന്നാണ് പോലീസ് നൽകുന്ന വിവരം. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.