We Talk

മുകേഷ് അംബാനിക്ക് വീണ്ടും വധഭീഷണി;നാല് ദിവസത്തിനിടെ ലഭിക്കുന്ന മൂന്നാമത്തെ ഭീഷണി

ശതകോടീശ്വരനും വ്യവസായിയും റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാനുമായ മുകേഷ് അംബാനിയ്ക്ക് വീണ്ടും വധ ഭീഷണി 400 കോടി രൂപ നൽകിയില്ലെങ്കിൽ വധിക്കുമെന്നാണ് ഇക്കുറി സന്ദേശത്തിൽ പറയുന്നത്. ഇ-മെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്. തിങ്കളാഴ്ചയാണ് സംഭവം. നാല് ദിവസത്തിനിടെ ഇത് മൂന്നാമത്തെ ഭീഷണിയാണ് മുകേഷ് അംബാനിക്ക് ലഭിക്കുന്നത്.

വെള്ളിയാഴ്ച 20 കോടി രൂപ ആവശ്യപ്പെട്ട് ഇ-മെയിൽ സന്ദേശം ലഭിച്ചിരുന്നു. പിന്നാലെ, ശനിയാഴ്ചയും സമാനമായ രീതിയിൽ 200 കോടി രൂപ ആവശ്യപ്പെട്ട് ഭീഷണിസന്ദേശം ലഭിച്ചു.വെള്ളിയാഴ്ചയുണ്ടായ ഭീഷണിക്ക് പിന്നാലെ അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോ​ഗസ്ഥർ പോലീസിൽ പരാതി നൽകിയിരുന്നു. സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി മുംബെെ പോലീസ് അറിയിച്ചു. പ്രതിയെ കണ്ടെത്തുന്നതിനായി പോലീസും ക്രെെം ബ്രാഞ്ചും സെെബർ സംഘവും ഒന്നിച്ച് പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് വ്യക്തമാക്കി.
കഴിഞ്ഞ വര്‍ഷവും മുകേഷ് അംബാനിക്കും കുടുംബത്തിനുമെതിരെ വധഭീഷണിയുണ്ടായിരുന്നു

Leave a Reply

Your email address will not be published. Required fields are marked *