We Talk

കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി

കേരളീയർക്ക് കേരളപ്പിറവി ആശംസകൾ നേർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി.സാംസ്‌കാരിക തനിമ കൊണ്ടും ഉത്സാഹത്തോടെയുള്ള പ്രവർത്തനങ്ങൾ കൊണ്ടുമാണ് കേരളം അറിയപ്പെടുന്നത് എന്ന് പ്രധാനമന്ത്രി പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആശംസകൾ നേർന്നത്.

കേരളപ്പിറവി ദിനത്തിൽ ഏവർക്കും ആശംസകൾ. ഉത്സാഹപൂർണമായ പ്രവർത്തനങ്ങൾ കൊണ്ടും പൈതൃകം, സാംസ്‌കാരിക തനിമ എന്നിവ കൊണ്ടുമാണ് കേരളം അറിയപ്പെടുന്നത്. കേരളത്തിലെ ജനങ്ങൾ ആകട്ടെ മനോധൈര്യത്തിന്റെയും നിശ്ചയദാർഢ്യത്തിന്റെയും പേരിൽ അറിയപ്പെടുന്നു. എല്ലായ്‌പ്പോഴും വിജയം സ്വന്തമാക്കാൻ കേരളത്തിലെ ജനങ്ങൾക്ക് കഴിയട്ടേ. പ്രവൃത്തികളിലൂടെ പ്രചോദനം നൽകുന്നത് കേരള ജനത തുടരട്ടെയെന്നും പ്രധാനമന്ത്രി പറഞ്ഞു

Leave a Reply

Your email address will not be published. Required fields are marked *