മുഖ്യമന്ത്രിയുടെ മുഖം ജനം കണ്ടു മടുത്തത് കൊണ്ടാണ് സിനിമാ താരങ്ങളെ കേരളീയത്തിന് വിളിച്ചത്- രമേശ് ചെന്നിത്തല
മുഖ്യമന്ത്രിയുടെ മുഖം ജനം കണ്ടു മടുത്തത് കൊണ്ടാണ് സിനിമാ താരങ്ങളെ കേരളീയത്തിന് വിളിച്ചതെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അഴിമതിയും കൊള്ളരുതായ്മകളും വൈറ്റ് വാഷ് ചെയ്യാൻ വേണ്ടിയാണ് കേരളീയമെന്നും ആദ്യമായാണോ നവംബർ ഒന്ന് വരുന്നതെന്ന് ചോദിച്ച ചെന്നിത്തല ലോക്സഭ തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള രാഷ്ട്രീയ കൗശലമാണ് കേരളീയമെന്നും കുറ്റപ്പെടുത്തി
2021 ൽ കേരളാ നിയമസഭയിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ 69 മണ്ഡലങ്ങളിൽ സിപിഎമ്മിന് ബി ജെ പി വോട്ട് മറിച്ച് നൽകി. കേന്ദ്ര സർക്കാരിന്റെ അവഗണക്കെതിരെ ദില്ലിയിൽ സമരം ചെയ്യാൻ മുഖ്യമന്ത്രിക്ക് ധൈര്യമുണ്ടോയെന്ന് ചോദിച്ച അദ്ദേഹം കേരളീയം നടത്തേണ്ട എന്ത് ആവശ്യമാണുള്ളതെന്നും ചോദിച്ചു.മഹാബലി പ്രജകളെ കാണാൻ എത്തുന്നത് പോലെ നവകേരള സദസിന് പിണറായി തമ്പുരാൻ ബസിൽ എത്തുകയാണെന്നും ചെന്നിത്തല പരിഹസിച്ചു.കേരളീയം പരിപാടി ധൂർത്താണെന്ന് ആരോപിച്ച് ആർഎസ്പി നടത്തുന്ന രാപകൽ സമരത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ചെന്നിത്തല