We Talk

നോ ബോഡി ടച്ചിംഗ് ; കാത്തുനിന്ന മാധ്യമങ്ങളോട് സുരേഷ് ​ഗോപി

മാധ്യമപ്രവര്‍ത്തകയുടെ തോളില്‍ അനുവാദമില്ലാതെ കൈവച്ചതിന് പിന്നാലെ നടനെതിരെ വൻ തോതിലുള്ള വിമർശനങ്ങളായിരുന്നു ഉയർന്നത്.സംഭവത്തിൽ സുരേഷ് ​ഗോപിക്ക് എതിരെ കേസെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ മാധ്യമപ്രവർത്തകയോട് നടൻ ക്ഷമ ചോദിക്കുകയും ചെയ്തിരുന്നു. ഇത് അംഗീകരിക്കുന്നില്ലെന്ന് വ്യക്തമാക്കി മാധ്യമ പ്രവർത്തക പരാതി നൽകിയതിനെ തുടർന്നാണ് അദ്ദേഹത്തിനെതിരെ കേസെടുത്തത്.

കേരളപ്പിറവി ദിനമായ ഇന്ന് ട്രാൻസ്ജെന്റേഴ്സിനൊപ്പം ആയിരുന്നു നടൻ ആഘോഷിച്ചത്. ഇതിനിടയിൽ മാധ്യമപ്രവർത്തകരോട് സുരേഷ് ​ഗോപി പറഞ്ഞ കാര്യങ്ങൾ ശ്രദ്ധനേടുകയാണ്.ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനൊപ്പം കേരള പിറവി ആഘോഷത്തില്‍ പങ്കെടുക്കാൻ കൊച്ചിയിലെ ‘അമ്മ’ ആസ്ഥാനത്ത് എത്തിയതായിരുന്നു താരം. പരിപാടി കഴിഞ്ഞ് പുറത്തിറങ്ങിയ നടന് മുന്നിൽ മൈക്കുമായി എത്തിയ മാധ്യമപ്രവർത്തകരോട് ‘നോ ബോഡി ടച്ചിംഗ്, പ്ലീസ് കീപ് എവേ ഫ്രം മീ’ എന്നാണ് സുരേഷ് ​ഗോപി പറഞ്ഞത്. 

Leave a Reply

Your email address will not be published. Required fields are marked *