We Talk

കേരളത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ട്, അതിന് കാരണം കേന്ദ്ര സർക്കാർ;കെ എൻ ബാലഗോപാൽ

കേരളീയം വിവാദം കത്തിനിൽക്കേ പ്രതികരണവുമായി ധനമന്ത്രി കെ എൻ ബാലഗോപാൽ രംഗത്ത്. കേരളീയം ധൂർത്തല്ല, വാണിജ്യ സാധ്യതകൾ തുറന്നിടുന്ന പദ്ധതിയെന്ന് ധനമന്ത്രി . കേരളത്തിന്റെ വളർച്ചയെ നിലനിർത്തുന്നതിനുള്ള പോസിറ്റീവായ ഘട്ടമാണ് ഇത്. കേരളത്തിന് സാമ്പത്തിക ബുദ്ധിമുട്ടുണ്ട്, അതിന് കാരണം കേന്ദ്ര സർക്കാരാണ്.കേന്ദ്രം സംസ്ഥാനത്തിന് തരാനുള്ള വിഹിതം കേന്ദ്രം വെട്ടി. ഇത് കേരളത്തിനോട് മാത്രമുള്ള അനീതിയാണെന്ന് കെഎന്‍ ബാലഗോപാല്‍ കുറ്റപ്പെടുത്തി. പൊതുമേഖലാ സ്ഥാപനങ്ങള്‍ക്ക് അവരവരുടെ ഉത്തരവാദിത്തം ഉണ്ടെന്നും സംസ്ഥാനത്ത് മുടങ്ങിക്കിടക്കുന്ന ക്ഷേമപെന്‍ഷന്‍ ഉടന്‍ വിതരണം ചെയ്യുമെന്നും ധനമന്ത്രി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *