തൃശൂർ ലോക്സഭാ സീറ്റിൽ സിപിഐഎം – ബിജെപി ധാരണയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ
തൃശൂർ ലോക്സഭാ സീറ്റിൽ ബിജെപിയെ വിജയിപ്പിക്കാൻ സിപിഐഎം – ബിജെപി ധാരണയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. സിപിഐഎമ്മിനെ ബിജെപി വിമർശിക്കുന്നത് ജനങ്ങളെ കബളിപ്പിക്കാനുള്ള നാടകമാണ്. പിണറായി വിജയന്‍ സംഘപരിവാറിന്റെ ഭീഷണിയിലാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു.
കരുവന്നൂർ വിഷയത്തിൽ സിപിഐഎമ്മും ബിജെപിയും തമ്മില്‍ ധാരണയായെന്ന് ആരോപിച്ച പ്രതിപക്ഷ നേതാവ് ഇഡി അന്വേഷണം എവിടെപ്പോയെന്നും ചോദിച്ചു. ഇന്ത്യ മുന്നണിയിൽ സിപിഐഎം പ്രതിനിധിയെ വിടാതിരുന്നത് ബിജെപിയെ പ്രീണിപ്പിക്കാനാണ്. സർക്കാർ ഗവർണർ പോര് ഒത്തുകളിയാണ്. സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുമ്പോൾ മാത്രം സർക്കാർ ഗവർണർ പോരും രൂക്ഷമാകും. ലാവ്ലിന്‍ കേസിൽ വക്കീലിന് ഇനിയും പനി വരുമെന്നും വിഡി സതീശന്‍ പരിഹസിച്ചു.