തൊട്ടാൽ ഷോക്ക് അടിക്കും;നിരക്ക് കൂട്ടി; സബ്സിഡിയും നിര്‍ത്തി
വൈദ്യുതി നിരക്ക് വർധിപ്പിച്ച് പിന്നാലെ ഉപഭോക്താക്കൾക്ക് നൽകി വന്നിരുന്ന സബ്‌സിഡിയും സർക്കാർ അവസാനിപ്പിച്ചു. മാസം 120 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവർക്ക് ഇനി സബ്‌സിഡി ആനുകൂല്യങ്ങൾ ലഭിക്കില്ല. നവംബർ ഒന്നുമുതൽ പുതുക്കിയ താരിഫ് നിരക്ക് വന്നിരുന്നു. വൈദ്യുതി നിരക്കിൽ ശരാശരി 20 പൈസയാണ് യൂണിറ്റിന് വര്‍ധനയെങ്കിലും സബ്‌സിഡി കൂടി നിര്‍ത്തിയതോടെ വലിയ തുക വര്‍ധന തന്നെ പലര്‍ക്കും ബില്ലില്‍ വരും
കെ.എസ്.ഇ.ബിയുടെ ഉഭോക്താക്കളിൽ 90 ലക്ഷം പേരെങ്കിലും മാസം 250 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവരാണ് എന്നാണ് റെഗുലേറ്ററി കമ്മീഷന്റെ കണക്ക്. ഇവർക്ക് വർധനവ് നേരിയ തോതിൽ മാത്രമേ വന്നിട്ടുള്ളു എന്നാണ് റെഗുലേറ്ററി കമ്മീഷൻ പറഞ്ഞിരുന്നത്. എന്നാൽ എറെക്കാലമായി സർക്കാർ നൽകിവന്നിരുന്ന വൈദ്യുതി സബ്‌സിഡി അവസാനിപ്പിച്ചിരിക്കുകയാണെന്നാണ് വിവരം. രണ്ടുമാസത്തിനുള്ളിൽ 240 യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്നവർക്കാണ് സർക്കാർ സബ്‌സിഡി നൽകി വന്നിരുന്നത്. ഇത് യൂണിറ്റിന് 85 പൈസ വരെയാണ് നൽകിയിരുന്നത്. അതായത് ഒരുവശത്ത് നേരിയ നിരക്ക് വർധനവ് മാത്രമെന്ന് പറയുമ്പോഴും സാധാരണക്കാരന് വൈദ്യുതി ബില്ലിൽ ഇരുട്ടടി നൽകുന്ന തീരുമാനമാണ് വന്നിരിക്കുന്നത്.