We Talk

പങ്കാളിത്ത പെന്‍ഷൻ; മുഖ്യമന്ത്രി പിണറായി വിജയന് സുപ്രീം കോടതിയുടെ രൂക്ഷ വിമര്‍ശനം

സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി സുപ്രീം കോടതി. ഒന്നാം പിണറായി വിജയന്‍ സര്‍ക്കാര്‍ രൂപീകരിച്ച പങ്കാളിത്ത പെന്‍ഷനില്‍ പുന:പരിശോധനാ സമിതി റിപ്പോര്‍ട്ടിന്റെ പകര്‍പ്പിനെക്കുറിച്ച് പഠിക്കാന്‍ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ച നടപടിയെയാണ് സുപ്രീം കോടതി രൂക്ഷമായി വിമര്‍ശിച്ചത്. ചീഫ് സെക്രട്ടറി ഡോ. വി. വേണു നവംബര്‍ 10 -ന് നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചു. സുപ്രീം കോടതി നടപടികളെ ലാഘവത്തോടെ സര്‍ക്കാര്‍ എടുക്കരുതെന്നും കോടതിയുടെ മുന്നറിയിപ്പ്. വിമര്‍ശനം കോടതിയില്‍ ഹാജരായ അഭിഭാഷകര്‍ക്കെതിരെയല്ലെന്നും മുഖ്യമന്ത്രിക്കെതിരെയാണെന്നും സുപ്രീം കോടതി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *