സോഷ്യൽ മീഡിയയിൽ വൈറലായി അഭിലാഷ്‌പിള്ളയുടെ പുത്തൻ മെയ്ക്ക് ഓവർ
അഭിലാഷ് പിള്ള എന്ന് പേര് ഇന്ന് മലയാളികൾക്ക് സുപരിചിതമാണ്. മാളികപ്പുറത്തിൻ്റെ തിരക്കഥ ഒരുക്കിയ ആ യുവഎഴുത്തുകാരൻറെ പേര് അങ്ങനെയാരും മറക്കാനിടയില്ല. ഇപ്പോഴിതാ സോഷ്യൽ മീഡിയയിൽ വൈറലായിയിരിക്കുകയാണ് അഭിലാഷ്‌പിള്ളയുടെ പുത്തൻ മെയ്ക്ക് ഓവർ. കഴിഞ്ഞ ദിവസമാണ് അദ്ദേഹം തൻറെ സോഷ്യൽ മീഡിയ അകൗണ്ടുകളിൽ പുതിയ സ്‌റ്റൈലിഷ് ലുക്കിലുള്ള ചിത്രങ്ങൾ പോസ്റ്റ് ചെയ്തത്. നിമിഷങ്ങൾക്കകം വൈറലായി മാറിയ ചിത്രങ്ങളുടെ ചുവടെ നിരവധി കമറ്റുകളാണ് വന്നത് .ഇപ്പോഴിതാ തന്റെ ആ കിടിലൻ മെയ്ക്ക് ഓവർ വീഡിയോ ”ഫോട്ടോ ലാബ് ആണോ എന്ന സംശയത്തിന് ഉത്തരം ” എന്ന തലക്കെട്ടോടെ പുറത്ത് വിട്ടിരിക്കുകയാണ് അഭിലാഷ്‌പിള്ള.കഴിഞ്ഞ ഡിസംബർ 30 നാണ് മാളികപ്പുറം സിനിമ തിയറ്ററിലെത്തിയത്. ശബരിമലയിൽ അയ്യപ്പനെ കാണാനുളള ഒരു മാളികപ്പുറത്തിന്റെ യാത്രയായിരുന്നു സിനിമയുടെ പ്രമേയം. സിനിമയുടെ തിരക്കഥ വലിയ രീതിയിൽ പ്രശംസിക്കപ്പെട്ടിരുന്നു. കഡാവർ, പത്താം വളവ്, നൈറ്റ് ഡ്രൈവ് തുടങ്ങിയ സിനിമകൾക്കും അഭിലാഷ് തിരക്കഥയെഴുതിയിട്ടുണ്ട്.മാളികപ്പുറം എന്ന വമ്പൻ ഹിറ്റിന് ശേഷം അടുത്ത സിനിമയുടെ പണിപ്പുരയിലാണ് അഭിലാഷ്
https://www.instagram.com/reel/CzMTnxoPYwv/?igshid=MzRlODBiNWFlZA==