ഇന്ത്യ മുന്നണിക്ക് പ്രധാനമന്ത്രി സ്ഥാനാര്‍ഥി വേണ്ട;മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
ഇന്ത്യ സഖ്യം പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായി മുന്‍കൂട്ടി പ്രഖ്യാപിച്ച് ലോക്സഭാ തിരഞ്ഞെടുപ്പിനെ നേരിടുന്നതിന് കോണ്‍ഗ്രസ് എതിരാണെന്ന് പാര്‍ട്ടി അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ. തിരഞ്ഞെടുപ്പിന് ശേഷം പാര്‍ട്ടികള്‍ തമ്മില്‍ കൂടിയാലോചിച്ച് പ്രധാനമന്ത്രി സ്ഥാനാര്‍ഥിയെ കണ്ടെത്തുന്നതാണ് നല്ലത്. പൊതുതിരഞ്ഞെടുപ്പിലെ പോരാട്ടത്തില്‍ എല്ലാവരും ഒരുമിച്ചാണെന്നത് ഇത് ഉറപ്പ് വരുത്തുമെന്നും അദ്ദേഹം പറഞ്ഞു
‘കോണ്‍ഗ്രസിന്റെ എല്ലാ സംസ്ഥാന ഘടകങ്ങളും ആം ആദ്മി പാര്‍ട്ടിയുമായുള്ള സഖ്യത്തിന് എതിരാണ്. ഇടത് മുന്നണി കേരളത്തില്‍ കോണ്‍ഗ്രസുമായി ഏറ്റുമുട്ടുമ്പോഴും ദേശീയ തലത്തില്‍ ഒരുമിച്ചു നില്‍ക്കുന്നതുപോലെ എഎപിയും സഖ്യത്തില്‍ നിന്നുകൊണ്ടു പിന്തുണയ്ക്കാനും പോരാടാനും പഠിക്കണം’- ഖാര്‍ഗെ പറഞ്ഞു.