Entertainments Talk

മലയാളത്തിലെ ഒരു സിനിമയും ഇതുവരെ നൂറു കോടി കളക്ഷനിൽ കയറിയിട്ടില്ലെന്ന് നിർമ്മാതാവ് സുരേഷ് കുമാർ

മലയാളത്തിലെ ഒരു സിനിമയും ഇതുവരെ നൂറു കോടി കളക്ഷനിൽ കയറിയിട്ടില്ലെന്ന് നിർമ്മാതാവ് സുരേഷ് കുമാർ. നൂറു കോടിയെന്ന് പറഞ്ഞ് പലരും പുറത്ത് വിടുന്നത് ഗ്രോസ് കളക്ഷനാണെന്നും സുരേഷ് ​കുമാര്‍ പറഞ്ഞു.

സിനിമ നിര്‍മ്മിക്കാന്‍ തുടങ്ങിയ കാലത്ത് പരാജയം സംഭവിച്ചാല്‍ താങ്ങാന്‍ സാധിക്കുമായിരുന്നു. ഇന്നൊരു പടം ഹിറ്റായാല്‍ താരങ്ങള്‍ കോടികളാണ് വര്‍ദ്ധിപ്പിക്കുന്നത്. ഇന്ന് സിനിമ നിര്‍മ്മാണം കൈവിട്ട കളിയായി മാറിയെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

. ‘100 കോടി ക്ലബ്, 500 കോടി ക്ലബ് എന്നൊക്കെ കേള്‍ക്കുന്നുണ്ട്. അതില്‍ കുറച്ച് കാര്യങ്ങള്‍ ശരിയാണ്. മലയാളത്തില്‍ ഒരു സിനിമ പോലും 100 കോടി കളക്ട് ചെയ്തിട്ടില്ല. കളക്ട് ചെയ്തുവെന്ന് അവര്‍ പറയുന്നത് ഗ്രോസ് കളക്ഷന്‍റെ കാര്യത്തിലാണെന്നും സുരേഷ് കുമാര്‍ പറഞ്ഞു.

തിരുവനന്തപുരം നിയമസഭ അങ്കണത്തില്‍ നടക്കുന്ന നിയമസഭാ രാജ്യാന്തര പുസ്തകോത്സവത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ‘സ്‍മ‍ൃതി സന്ധ്യ’യിൽ ‘എൺപതുകളിലെ മലയാള സിനിമ’ എന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സംവിധായകൻ കമൽ, നടൻ മണിയൻപിള്ള രാജു എന്നിവരും ഈ സംവാദത്തില്‍ പങ്കെടുത്തിരുന്നു

Leave a Reply

Your email address will not be published. Required fields are marked *