ആര്യാടൻ ഷൗക്കത്തിനെതിരെ നടപടിയെടുത്താൽ കോൺഗ്രസിന് സർവ്വനാശം:എ കെ ബാലൻ
ആര്യാടൻ ഷൗക്കത്തിനെതിരായി എന്തെങ്കിലുമൊരു നടപടി ഉണ്ടായിക്കഴിഞ്ഞാൽ അത് കോൺഗ്രസിന്റെ സർവനാശത്തിലേക്കെത്തുമെന്ന് സിപിഐഎം കേന്ദ്ര കമ്മറ്റിയംഗം എ കെ ബാലൻ. ഏതെങ്കിലും തരത്തിലൊരു നടപടി ഷൗക്കത്തിനെതിരെയെടുത്താൽ പരാമവധി പ്രോത്സാഹനം അദ്ദേഹത്തിന് ഇടതുപക്ഷ ജനാധിപത്യമുന്നണി നൽകുമെന്നും ഞങ്ങളുടെ കൂടെ വന്നാൽ ഒരാളും അനാഥമാകില്ല. കോൺഗ്രസുകാരെപ്പോലെയല്ല ഞങ്ങൾ. ആര്യാടൻ ഷൗക്കത്തിനെ ക്ഷണിച്ചത്, ഞങ്ങൾ സ്വീകരിക്കുന്ന ഒരു നയത്തിന് അനുകൂലമായി വന്നതുകൊണ്ടാണെന്നും എ കെ ബാലൻ പറഞ്ഞു. പലസ്തീനെതിരായി ബിജെപി സർക്കാർ സ്വീകരിക്കുന്ന നയത്തിന്റെ കൂടെയാണ് അവരുമെന്ന നിലപാട് കോൺഗ്രസ് എടുക്കുന്നു എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ഈ സംഭവമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.