We Talk

ഏകദിന ലോകകപ്പിൽ ദയനീയ തോൽവി;ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെ സർക്കാര്‍ പുറത്താക്കി

ഏകദിന ലോകകപ്പിൽ ഇന്ത്യയോടു ദയനീയ തോൽവി ഏറ്റുവാങ്ങിയതിന് പിന്നാലെ ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിനെതിരെ നടപടി. ലങ്കൻ ക്രിക്കറ്റ് ബോർഡിനെ സർക്കാർ പുറത്താക്കി. മുൻ ശ്രീലങ്കൻ താരം അർജുന രണതുംഗയുടെ നേതൃത്വത്തിലുള്ള ഇടക്കാല ഭരണ സമിതിക്കാണ് ശ്രീലങ്കൻ കായികമന്ത്രി റോഷൻ രണസിംഗെ ചുമതല നൽകിയിരിക്കുന്നത്.

ഇന്ത്യയ്ക്കെതിരായ തോൽവിക്കു പിന്നാലെ ലങ്കൻ സർക്കാര്‍ ബോർഡിനോടു വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് ശ്രീലങ്ക ക്രിക്കറ്റ് സെക്രട്ടറി മോഹന്‍ ഡി സിൽവ കഴിഞ്ഞ ദിവസം രാജിവച്ചു. മോഹന്റെ രാജിക്കു കാരണമെന്തെന്നു ശ്രീലങ്ക ക്രിക്കറ്റ് വ്യക്തമാക്കിയിരുന്നില്ല. ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ സെമിയിലെത്താതെ പുറത്താകലിന്റെ വക്കിലാണ് ശ്രീലങ്ക.നിലവിൽ ഏഴു മത്സരങ്ങൾ പൂർത്തിയാക്കിയപ്പോള്‍ രണ്ടു കളികൾ മാത്രമാണെന്ന് ശ്രീലങ്കയ്ക്ക് വിജയിക്കാൻ സാധിച്ചത്

Leave a Reply

Your email address will not be published. Required fields are marked *