വെടിക്കെട്ട് ആകാം. പക്ഷേ സര്‍ക്കാര്‍ കനിയണം
അസമയത്തെ വെടിക്കെട്ട് നിരോധിച്ച സിംഗിൾ ബഞ്ചിന്റെ ഇടക്കാല ഉത്തരവ് ഭാഗികമായി റദ്ദാക്കിക്കൊണ്ടാണ് ഹൈക്കോടതി ഡിവിഷൻ ബഞ്ച് സർക്കാരിന്റെ അപ്പീൽ അനുവദിച്ചത്. സുപ്രീം കോടതി ഉത്തരവനുസരിച്ച് രാത്രി 10 മുതൽ രാവിലെ 6 വരെയുള്ള വെടിക്കെട്ട് നിരോധനം നിലനിൽക്കും. എന്നാൽ അതാത് ക്ഷേത്രങ്ങളുടെ ആചാരാനുഷ്ഠാനങ്ങൾ അനുസരിച്ചും പ്രത്യേക സാഹചര്യത്തിലും സർക്കാരിന് ഇക്കാര്യത്തിൽ ഇളവനുവദിക്കാം. സുപ്രീം കോടതി സംരക്ഷണമുള്ളതു കൊണ്ടു തന്നെ തൃശ്ശൂർ പൂരത്തെ ബാധിക്കില്ലെന്നും ചീഫ് ജസ്റ്റിസ് എ.ജെ ദേശായി ,വി. ജി.അരുൺ എന്നിവരുൾപ്പെട്ട ഡിവിഷൻ ബഞ്ച് വ്യക്തമാക്കി.
അതെ സമയം ആരാധാനാലയങ്ങളിൽ പരിശോധന നടത്തി അനധികൃത വെടിക്കെട്ട് സാമഗ്രികൾ പിടിച്ചെടുക്കണമെന്ന സിംഗിൾ ബഞ്ചിന്റെ മറ്റെല്ലാ നിർദേശങ്ങളും ഡിവിഷൻ ബഞ്ച് റദ്ദാക്കിയിട്ടുണ്ട്.