ഉത്തരമുണ്ടോ, ഒപ്പിടും…. കോടതിക്കും വഴങ്ങാതെ ഗവര്‍ണര്‍
ബില്ലുകളുടെ കാര്യത്തിൽ വിട്ടുവീഴ്ചക്കില്ലെന്ന് ആവർത്തിച്ച് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. സർക്കാർ സുപ്രീംകോടതിയെ സമീപിച്ച സാഹചര്യത്തിൽ കോടതി നിലപാട് അറിഞ്ഞ ശേഷമേ തുടർ നടപടി സ്വീകരിക്കുവെന്നും ഗവർണർ
സർക്കാർ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും സമ്മർദ്ദത്തിന് വഴങ്ങാൻ ഇല്ലെന്ന് വ്യക്തമാക്കുകയാണ് ഗവർണർ . ബില്ലുകളിൽ തീരുമാനമെടുക്കണമെങ്കിൽ ചില നിബന്ധനകളും ഗവർണർ മുന്നോട്ടുവയ്ക്കുന്നു. ബില്ലുകളുടെ കാര്യത്തിൽ തനിക്ക് വ്യക്തത കിട്ടിയെ തീരൂവെന്നും ആവർത്തികുകയാണ് ആരിഫ് മുഹമ്മദ് ഖാൻ. അതെ സമയം മറ്റു സംസ്ഥാനങ്ങളിലെ ഗവർണർമാർക്കെതിരായ സുപ്രീംകോടതി നിരീക്ഷണത്തിൽ പ്രതികരിക്കാൻ ഇല്ലെന്നും ഗവർണർ വ്യക്തമാക്കി. പറയാനുള്ള കാര്യങ്ങൾ കോടതിയിൽ പറയാമെന്നും അദ്ദേഹം പറഞ്ഞു
മാനവ വിഭവശേഷിയുള്ള കേരളം മദ്യത്തിലൂടെയും ലോട്ടറിയുലൂടെയും വരുമാനം കണ്ടെത്തുന്നത് നാണക്കേടാണെന്നും ഗവർണർ കൂട്ടിച്ചേർത്തു.