തലൈവാസൽ വിജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മൈ 3’യുടെ ട്രെയിലർ റിലീസ് ചെയ്തു
തലൈവാസൽ വിജയ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ‘മൈ 3’യുടെ ട്രെയിലർ റിലീസ് ചെയ്തു. നവംബർ 17ന് തിയറ്ററുകളിലെത്തുന്ന ചിത്രം സൗഹൃദവും ക്യാൻസറും പ്രമേയമാക്കി, സ്റ്റാർ ഏയ്റ്റ് മൂവീസ്സാണ് നിർമ്മിച്ചിരിക്കുന്നത്. രാജൻ കുടവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൻ്റെ തിരക്കഥ ഗിരീഷ് കണ്ണാടിപറമ്പിന്റെതാണ്.
അബ്‌സർ അബു, അനജ്, അജയ്, ജിത്തു, രേവതി, സിനി എബ്രഹാം, ജാൻവി, സായി വിസ്മയ, വിജയൻ പള്ളിപ്പര, ശങ്കരൻ വാര്യർ, നാരായണൻ, മുഹമ്മദലി,നിധിഷ, അനുശ്രീ പോത്തൻ, ഗംഗാധരൻ കുട്ടമത്ത് എന്നിവരാണ് മറ്റ് പ്രധാന വേഷത്തിലെത്തുന്നത്.
ഛായാഗ്രഹണം: രാജേഷ് രാജു, ചിത്രസംയോജനം: സതീഷ് ബി കോട്ടായി,കലാസംവിധാനം: നാരായണൻ പന്തിരിക്കര, അസോസിയേറ്റ് ഡയറക്ടർ: സമജ് പദ്മനാഭൻ, അസിസ്റ്റന്റ് ഡയറക്ടർ: മണിദാസ് കോരപ്പുഴ, സുജിബാൽ, രാജീവൻ കൂത്തുപറമ്പ്, ഗാനരചന: രാജൻ കൊടക്കാട്. സംഗീതം: സിബി കുരുവിള, പ്രൊഡക്ഷൻ കൺട്രോളർ: ഷജിത്ത് തിക്കോട്ടി, കോസ്റ്റ്യൂം : സിന്ധു ഗിരീഷ്, മേക്കപ്പ്: വിനീഷ് ചെറുകാനം, സ്റ്റിൽസ്: സനോജ് പാറപ്പുറത്ത്, ഡിജിറ്റൽ മാർക്കറ്റിംഗ്: അമൽ കാനത്തൂർ,പിആർഒ: സുനിത സുനിൽ