ഗാസ പിടിച്ച് ഇസ്രയേല്‍ ….. തറപറ്റി ഹമാസ്
ഇസ്രയേൽ – ഹമാസ് യുദ്ധം ഒരു മാസം പിന്നിടുമ്പോൾ ഗസ്സയിൽ മരണസംഖ്യ 10,000 കടന്നു. യുദ്ധാനന്തരവും ഗസ്സയുടെ നിയന്ത്രണം ഇസ്രയേലിനായിരിക്കുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു .യുദ്ധത്തിന് തന്ത്രപരമായ താൽക്കാലിക ഇടവേളയാകാമെന്നും നെതന്യാഹു പറഞ്ഞു.
വെടിനിർത്തലോ താൽക്കാലിക യുദ്ധവിരാമമോ വേണ്ടത് എന്നതിൽ യു എൻ രക്ഷാ സമിതിയിൽ ഇത്തവണയും സമവായമായില്ല.യു എ ഇ യും ചൈനയും വെടിനിർത്തൽ ആവശ്യപ്പെട്ട് പ്രമേയം കൊണ്ടുവന്നപ്പോൾ അമേരിക്കയും ബ്രിട്ടനും താൽക്കാലിക യുദ്ധ വിരാമം മതിയെന്ന നിലപാടാണ് സ്വീകരിച്ചത്. രക്ഷാസമിതിയിൽ തർക്കം തുടരുന്നതിനിടെ പുറത്ത് യു എൻ സെക്രട്ടറി ജനറൽ അൻ്റോണിയോ ഗുട്ടെറസ് ഗസ്സയിലെ ഇസ്രയേൽ ക്രൂരതകൾ എണ്ണിയെണ്ണി പറയുകയായിരുന്നു. ഗസ്സ കുട്ടികളുടെ കുരുതിക്കളമായിരിക്കുന്നു. യുദ്ധ നിയമങ്ങൾ ലംഘിച്ചിരിക്കുന്നു എന്നിങ്ങനെ ഇസ്രയേലിനെതിരെ വിമർശം കടുപ്പിച്ച് ഗുട്ടെ റസ്.
ബന്ദികളെ മോചിപ്പിക്കും വരെ വെടിനിർത്തലിനില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു വ്യക്തമാക്കി. അത്യാവശ്യ സഹായമെത്തിക്കാൻ ഒരു മണിക്കൂർ വരെ തന്ത്രപരമായ യുദ്ധവിരാമം പരിഗണിക്കാമെന്നും നെതന്യാഹുകൂട്ടിച്ചേർത്തു . അതെ സമയം ഇസ്രയേലിൽ നിന്ന് സ്ഥാനപതിമാരെ തിരിച്ചു വിളിച്ച രാജ്യങ്ങളുടെ എണ്ണം ഒമ്പതായി.
ഛാഡും ദക്ഷിണാഫ്രിക്കയുമാണ് ഒടുവിൽ പിൻവലിച്ചത്. ബഹ്റൈൻ ,ചിലെ ,കൊളംബിയ ,ഹോണ്ടുറാസ്, ജോർദാൻ ,തുർക്കി എന്നിവയാണ് മറ്റു രാജ്യങ്ങൾ .ബൊളീവിയയാകട്ടെ ഇസ്രയേ ലുമിയുള്ള നയതന്ത്ര ബന്ധം സമ്പൂർണമായി ഉപേക്ഷിച്ചിരുന്നു. യുദ്ധം ഒരു മാസം പിന്നിടുമ്പോൾ ഗസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 10,022 ആയി. ഇതിൽ 4104 കുട്ടികളും ഉണ്ട് . ഒക്ടോബർ 7 ലെ ഹമാസ് അക്രമണത്തിൽ 1200 പേരാണ് ഇസ്രയേലിൽ കൊല്ലപ്പെട്ടത്