വീണ്ടും ചൂളം വിളിച്ച് കെ-റെയില്‍… ഇക്കുറി ട്രാക്കിലേക്കോ…?
സിൽവർ ലൈൻ പദ്ധതിയിൽ തുടര്‍ ചര്‍ച്ച വേണമെന്നാണ് റെയില്‍വേ ബോര്‍ഡ് നിർദ്ദേശം. ദക്ഷിണ റെയില്‍വേക്കാണ് ബോര്‍ഡ് നിര്‍ദേശം നല്‍കിയത്. ഏറ്റെടുക്കേണ്ട റെയിൽവേ ഭൂമിയുടെ അടക്കം വിശദാംശങ്ങൾ ഉൾപ്പെടുത്തി റെയിൽവേ ബോർഡിന് ദക്ഷിണ റെയിൽവെ റിപ്പോർട്ട് നല്‍കിയിരുന്നു. ഇത് പരിഗണിച്ച ശേഷമാണ് വിശദമായ ചര്‍ച്ച നടത്താന്‍ റെയില്‍വേ ബോര്‍ഡ് ദക്ഷിണ റെയിൽവേയോട് നിർദ്ദേശിച്ചത്.
189.6 കിലോമീറ്റര്‍ ദൂരത്തില്‍ 108 ഹെക്ടര്‍ റെയില്‍വേ ഭൂമിയാണ് ഏറ്റെടുക്കേണ്ടി വരിക.തിരുവനന്തപുരം, കൊല്ലം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലായി 3.6 ഹെക്ടര്‍ സ്ഥലത്തെ കെട്ടിടങ്ങള്‍ നില്‍ക്കുന്ന സ്ഥലവും സില്‍വര്‍ലൈന് ആവശ്യമയി വരും. 2020 സെപ്റ്റംബര്‍ ഒമ്പതിനാണ് സില്‍വര്‍ലൈന്‍ ഡി.പി.ആര്‍ റെയില്‍വേ ബോര്‍ഡിന് സമര്‍പ്പിച്ചത്. എന്ത് വിലകൊടുത്തും പദ്ധതി നടപ്പാക്കുമെന്ന് ഇടതുമുന്നണിയും തടയുമെന്ന് പ്രതിപക്ഷവും നിലപാടെടുത്തിരിക്കെയാണ് പദ്ധതി വീണ്ടും സജീവമാകുന്നത്